Menu Close

warning news

ചൂടുകൂടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തില്‍ പൊതുവേ ഉയർന്ന ചൂടാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാനിർദേശങ്ങൾ:സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. അതുകൊണ്ട്…

കുട്ടനാട്ടില്‍ മുഞ്ഞ, ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കരുത്

കുട്ടനാട്ടില്‍ പുഞ്ചകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നിരന്തരം നെല്‍ച്ചെടിയുടെ ചുവട്ടില്‍ പരിശോധന നടത്തേണ്ടതുമാണ്. ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കുന്നത് കീടബാധ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് ബാധിക്കുന്നതിന്…

കാര്‍ഷികവിളകള്‍ക്ക് അശാസ്ത്രീയചികിത്സ അനുവദിക്കരുത്

വീടുകള്‍ കയറിയിറങ്ങി വിവിധ കാര്‍ഷികവിളകള്‍ക്കു ശുശ്രൂഷ നല്‍കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ശാസ്ത്രീയപിന്‍ബലമില്ലാത്ത ചികിത്സാരീതിയുമായാണ് ഇവരെത്തുക. അവരുടെ അവകാശവാദങ്ങള്‍ ഒറ്റനോട്ടത്തില്‍ വളരെ ആധികാരികമെന്നു തോന്നും. പക്ഷേ, കൃഷിശാസ്ത്രജ്‍ഞരുടെ അഭിപ്രായത്തില്‍ ഇവയൊന്നിനും കൃഷിവകുപ്പിന്റെ അംഗീകാരമില്ല. കഴിഞ്ഞ…

പേ വിഷബാധ : എങ്ങനെ ജാഗ്രത പാലിക്കാം?

പേവിഷം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗമാണ് പേവിഷബാധ. ഏകദേശം ഇരുപതിനായിരം റാബീസ് മരണങ്ങളാണ് ഒരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ലോകത്താകമാനമുള്ള റാബീസ് മരണങ്ങളുടെ 36% ആണിത്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ദുരന്തമാണിത്.…

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാനിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ…

എമര്‍ജന്‍സി കിറ്റില്‍ എന്തൊക്കെ വേണം?

ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒരു എമര്‍ജന്‍സികിറ്റ്‌ തയ്യാറാക്കി വെക്കേണ്ടതാണ്‌. താഴെപ്പറയുന്ന വസ്തുക്കളാണ്‌ കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്‌.എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

പലയിടത്തും ഓറഞ്ച് അലര്‍ട്ട് : ജാഗ്രത പാലിക്കണം

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്…

മഴക്കാല അപകടങ്ങള്‍:പൊതുജനങ്ങൾക്കുള്ള മാര്‍ഗനിർദേശങ്ങൾ

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കേണ്ടതാണ്. പകൽസമയത്തുതന്നെ താമസംമാറാന്‍ ആളുകൾ തയ്യാറാവണം .ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു…

മഴക്കെടുതി : കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ

മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. തിരുവനന്തപുരം…

പേവിഷബാധ: ഓര്‍ക്കുക, പ്രതിരോധം മാത്രമേ മരുന്നായുള്ളൂ

പേവിഷബാധമൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രതിരോധകുത്തിവയ്പ് യജ്ഞം സംസ്ഥാനവ്യാപകമായി മൃഗസംരക്ഷണവകുപ്പ് നടപ്പാക്കിവരികയാണ്. എല്ലാവരും തങ്ങളുടെ നായ്ക്കള്‍ക്കും പൂച്ചകളും ഈ അവസരം ഉപയോഗപ്പെടുത്തി കുത്തിവയ്പ് നല്‍കേണ്ടതുണ്ട്.ഒപ്പം, പേലിഷബാധയ്ക്കെതിരേ ജാഗ്രത പാലിക്കുകയും വേണം. മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടനെ മുറിവ്…

അടുത്ത 5 ദിവസത്തെ മഴസാധ്യതയെക്കുറിച്ചുള്ള പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.28.09.2023: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്29.09.2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിലാണ് മഞ്ഞഅലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ…

ചക്രവാതച്ചുഴികള്‍ കാരണം ഇടിവെട്ടി മഴ പെയ്തേക്കാമെന്ന് കാലാവസ്ഥാവകുപ്പ്.എന്താണീ ചക്രവാതച്ചുഴികള്‍?

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ കുറച്ചുദിവസങ്ങള്‍കൂടി തുടരാനാണ് സാധ്യത. അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകാം. സെപ്റ്റംബര്‍ 24, 27, 28തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നത്.തെക്ക് കിഴക്കന്‍…

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം?

കോഴിക്കോട് ജില്ലയില്‍ നിപ്പവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു.പഴംതീനിവവ്വാലുകള്‍ നിപ്പവൈറസിന്റെ സ്വാഭാവികവാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാവൈറസ് വവ്വാലുകളില്‍നിന്നു പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍നിന്ന് മനുഷ്യരിലേക്കു പകരുകയുമാണ്…

ശ്രദ്ധിക്കുക: കീടനാശിനിയുടെ അശാസ്ത്രീയമായ ഉപയോഗം മുഞ്ഞയ്ക്കു വളമാകും

കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടതായി റിപ്പോര്‍ട്ട്. നിലവിലെ കാലാവസ്ഥ മുഞ്ഞയുടെ വംശവര്‍ദ്ധനവിന് അനുകൂലമായിരുന്നു. പുന്നപ്ര, അമ്പലപ്പുഴ സൗത്ത്, നെടുമുടി, ചമ്പക്കുളം, കൈനകരി, എടത്വാ, കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലെ…

അലര്‍ട്ടുകള്‍ നമ്മോട് പറയുന്നത്

ഓരോതവണ മഴ വരുമ്പോഴും മലയാളികള്‍ അടുത്തനാളായി കേള്‍ക്കുന്ന മുന്നറിയിപ്പുകളില്‍ നിരന്തരം കടന്നുവരുന്നവയാണ് അലര്‍ട്ടുകള്‍. എന്താണ് അവയെന്ന് പലര്‍ക്കും നിശ്ചയമില്ല. ജനങ്ങള്‍ പൊതുവെയും കര്‍ഷകര്‍ പ്രത്യേകിച്ചും അറിഞ്ഞിരിക്കേണ്ടതാണിത്.കാലാവസ്ഥ, മറ്റു കരുതിയിരിക്കേണ്ട കാര്യങ്ങള്‍ എന്നിവയ്ക്കുമുന്‍പ് അതു ബാധിക്കാന്‍…

ഇടിമിന്നലിനോട് മുട്ടാന്‍പോകരുത് : ഇതു വായിക്കൂ

വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മിന്നലുള്ള സമയങ്ങളില്‍ പറമ്പില്‍നില്‍ക്കുന്ന കര്‍ഷകരും കന്നുകാലികളെ പരിപാലിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.…

കന്നുകാലി കര്‍ഷകരുടെ ശ്രദ്ധയക്ക്

കുളമ്പുരോഗത്തിനെതിരെ ജാഗ്രത വേണംസംസ്ഥാനത്ത് ഇതുവരെ 12 ജില്ലകളില്‍ കുളമ്പുരോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ആകെ 1136 കന്നുകാലികളില്‍ രോഗബാധ ഉണ്ടായി. ഇതില്‍ 14 ഉരുക്കള്‍ മരണപ്പെട്ടു. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി 5895 കന്നുകാലികള്‍ക്ക് പ്രതിരോധ…