Menu Close

Weather News

അഞ്ചുദിവസത്തേക്ക് ചില ജില്ലകളിൽ മഞ്ഞജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍: മഞ്ഞജാഗ്രത 26-07-2024: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കണ്ണൂർ, കാസറഗോഡ് 28-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29-07-2024: കോഴിക്കോട്, വയനാട്,…

വടക്ക് മഴപെയ്യും. ശക്തമായ കാറ്റിനു സാധ്യത.

വടക്കൻകേരളതീരം മുതൽ തെക്കന്‍ഗുജറാത്തിന്റെ തീരംവരെയുള്ള ന്യുനമർദ്ദപ്പാത്തിയുടെ സ്വാധീനംമൂലം അടുത്ത മൂന്നാലുദിവസത്തേക്കു ഈ ഭാഗങ്ങളോടുചേര്‍ന്ന ഭാഗങ്ങളില്‍ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചൈനാക്കടലിൽ…

കേരളത്തിന്റെ മധ്യംതൊട്ടു വടക്കോട്ട് മഴയുണ്ടാവും

തീരദേശ ന്യൂനമര്‍ദ്ദപ്പാത്തി വീണ്ടും കേരരളത്തിന്റെ വടക്കന്‍തീരത്തിലേക്ക് പടര്‍ന്നിട്ടുണ്ട്. ആയതിനാല്‍ മധ്യകേരളം മുതല്‍ വടക്കന്‍കേരളം വരെ സാധാരണമഴ സജീവമായി നില്‍ക്കാനാണ് സാധ്യത. ശക്തമായ കാറ്റോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം. വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:മഞ്ഞജാഗ്രത2024…

ന്യൂനമര്‍ദ്ദപ്പാത്തി ദുര്‍ബ്ബലമായി; മഴ കുറയുന്നു

രണ്ടാഴ്ചയ്ക്കുശേഷം തീരദേശന്യൂനമർദ്ദപ്പാത്തി തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കർണാടകതീരം വരെയായി ചുരുങ്ങിയിട്ടുണ്ട്. ഇതുമൂലം മഴ കേരളത്തിന്റെ വടക്കേയറ്റത്തുമാത്രമായി ഇനിയുള്ളയാഴ്ച നിലനില്‍ക്കാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ കണക്കുകൂട്ടലുകള്‍ പറയുന്നു. വ്യാഴാഴ്ച കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു…

വടക്കന്‍കേരളത്തില്‍ ശക്തമായ കാറ്റും മഴയും

മഴ വരുംദിനങ്ങളില്‍ ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ശക്തമായ കാറ്റ് മഴയുടെ സ്വഭാവത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. അതിനാല്‍ പൊതുജനം ജാഗ്രത പാലിക്കേണ്ടതുണ്ട്. തെക്കന്‍കേരളത്തില്‍ ഈയാഴ്ചയിലും മഴ ദുര്‍ബ്ബലമായിത്തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:മഞ്ഞജാഗ്രത2024 ജൂലൈ 22…

വടക്കൊഴികെ മഴ ദു‍ർബ്ബലമാകുന്നു

വടക്കുപടിഞ്ഞാറൻ ബംഗാൾഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചുവെങ്കിലും അത് കേരളത്തെ ബാധിക്കാനിടയില്ല. നാളെ പുലർച്ചയോടെ ഒഡിഷ തീരത്തെ പുരിക്കു സമീപം കരയിൽ പ്രവേശിക്കാനാണ് സാധ്യത.കേരളത്തില്‍ വ്യാപകമായുള്ള മഴയുടെ ശക്തി കുറേദിവസത്തേക്ക് ദുര്‍ബലമായിരിക്കാമെന്ന് കേന്ദ്ര കാലസ്ഥാവകുപ്പിന്റെ…

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ചുവപ്പുജാഗ്രത

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും വടക്കൻ കേരളതീരത്ത് അറബിക്കടലിലെ ന്യൂനമർദ്ദപ്പാത്തിയും മൂലം വരുന്ന ദിവസങ്ങളി‍ല്‍ കേരളമാകെ മഴ തുടരാനാണ് സാധ്യത. വടക്കന്‍കേരളത്തില്‍ ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. വയനാട്, കണ്ണൂർ ജില്ലകളിൽ ചുവപ്പുജാഗ്രത…

ന്യൂനമര്‍ദ്ദം; മഴ ശക്തമാകുന്നു

അറബിക്കടലിൽ വടക്കൻകേരളതീരത്ത് ന്യൂനമർദ്ദപ്പാത്തി തുടരുകയാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ നാളെയോ മാറ്റന്നാളോടെയോ പുതിയ ന്യൂനമർദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അടുത്ത മൂന്നുനാലു ദിവസത്തേക്ക് കേരളതീരത്ത് കാലവർഷക്കാറ്റ് സജീവമായി തുടരാനാണു സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. അതുമൂലം…

ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത: മഴ കുറയുന്നില്ല

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം 2024 ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യത. നിലവിൽ തെക്കൻ ഛത്തീസ്‌ഗറിനും വിദർഭക്കും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ…

മഴയും കാറ്റും ശക്തമാകും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും ഇന്ന് അതിതീവ്ര മഴയ്ക്കും സാധ്യത വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി…

വടക്കുഭാഗത്ത് കാലവര്‍ഷം ശക്തമാകുന്നു; കാറ്റും

കാലവര്‍ഷം പതുക്കെ ശക്തമാകുന്ന ലക്ഷണമാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തലില്‍ കാണുന്നത്. അടുത്ത മൂന്നാലുദിവസത്തേക്ക് തെക്കന്‍ ജില്ലകളൊഴിച്ചുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷത്തിനൊപ്പം കാറ്റും ശക്തമാകുന്നുണ്ട്. കാറ്റുമൂലമുള്ള അപകടങ്ങള്‍ കേരളത്തില്‍ കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണം. കേന്ദ്ര…

കാലവര്‍ഷം വരുന്നുണ്ട്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം അടുത്ത ദിവസങ്ങളില്‍ സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. ശനിയോ ഞായറോ ആകുമ്പോഴേക്ക് വടക്കൻ കേരളത്തിൽ ശക്തമായ മഴ കിട്ടാനാണ് സാധ്യത. അതേസമയം, മറ്റു ജില്ലകളില്‍ പരക്കെ മഴ…

വെള്ളിയാഴ്ചയോടെ മലബാറില്‍ മഴ കനത്തേക്കാം

വടക്കന്‍കേരളത്തിലും മഴയുടെ ശക്തി പരക്കെ കുറഞ്ഞുനില്‍ക്കുന്ന ദിവസങ്ങളാണിത്. വെള്ളിയാഴ്ചയോടെ മലബാര്‍ഭാഗത്ത് മഴയുടെ ശക്തി കൂടാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാപ്രഖ്യാപനങ്ങള്‍: 2024 ജൂലൈ 12 വെള്ളി :…

വടക്ക് മഴ ശക്തമായേക്കും

വടക്കൻകേരളത്തിന്റെ തീരം മുതൽ മഹാരാഷ്ട്രാതീരംവരെയാണ് ഇപ്പോഴും ന്യൂനമർദ്ദപ്പാത്തിയുടെ സ്ഥാനം. ഇതുമൂലം കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. അതേറെയും വടക്കന്‍ ജില്ലകളിലായിരിക്കും. ജൂലൈ 09 ,12 ,13 തീയതികളിൽ…

മഴ വടക്കേയറ്റത്തുതൊട്ടു മേലോട്ട്

അറബിക്കടലിലെ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനം കേരളത്തിന്റെ വടക്കൻതീരം തൊട്ട് ഗുജറാത്ത്‌ വരെയാണ് നിലനിൽക്കുന്നത്. ഇതുമൂലം കാസറഗോഡ് കണ്ണൂർ ജില്ലകളിൽ മാണ് കേരളത്തില്‍ ശക്തമായ മഴസാധ്യതയുള്ളത്. മറ്റു ജില്ലകളിൽ മിതമായ മഴ പെയ്തേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.…

മിതമായ മഴമാത്രം

കേരളതീരം മുതൽ തെക്കൻഗുജറാത്തു തീരംവരെയുള്ള ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ മൊത്തത്തില്‍ മിതമായ മഴ മാത്രമേ ഈയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രതീക്ഷിക്കുന്നുള്ളൂ. ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലൈ 08 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടത്രെ. വിവിധ ജില്ലകളിൽ കേന്ദ്ര…

കാലവര്‍ഷം വടക്കോട്ടു ചുരുങ്ങി

മണ്‍സൂണ്‍കാറ്റ് ഏതാണ് കേരളതീരം കടന്ന് കൊങ്കണ്‍ഭാഗത്തേക്കാണ് ഇപ്പോള്‍ വീശുന്നത്. അതുമൂലം കാസറഗോഡ് ജില്ലയിലും കണ്ണൂര്‍ ജില്ലയുടെ ചില ഭാഗങ്ങളിലുമൊഴിച്ച് കേരളത്തിന്റെബാക്കി മേഖലകളില്‍ ഇന്ന് മഴയുടെ ശക്തി ദുര്‍ബ്ബലമായിരുന്നു. എന്തായാലും വരുന്ന ദിവസങ്ങില്‍ തെക്കന്‍ഭാഗത്തേക്കു കൂടുതല്‍…

വടക്കുതൊട്ട് പുറത്തേക്കുപോകുന്നു മണ്‍സൂണ്‍

മൺസൂൺപാത്തിയുടെ സ്ഥാനം കേരളത്തിന്റെ മഴക്കുറവിനു കാരണമാകുന്നതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ സൂചനകളില്‍നിന്നു മനസ്സിലാക്കാം. സാധാരണസ്ഥാനത്തു നിന്ന് വടക്കോട്ട് മാറി സ്ഥിതിചെയ്യുന്ന കാലവര്‍ഷപ്പാത്തി് വടക്കന്‍കേരളത്തിന്റെ സമീപത്തുനിന്നുനിന്ന് ഗുജറാത്തുതീരം വരെയാണുള്ളത്. ഇതൂമൂലം തെക്കന്‍ കേരളത്തില്‍ മഴ വരാന്‍ ഇനിയും സമയമെടുക്കാനാണ്…

കാലവര്‍ഷം കൊങ്കണ്‍ വഴി വടക്കോട്ടുപോകുന്നു

കേരളതീരം മുതൽ മഹാരാഷ്ട്രാതീരം വരെയുള്ള ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനം മൂലം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മിതമായ മഴ തുടരുമെന്നല്ലാതെ ശക്തമാകാന്‍ കാരണം കാണുന്നില്ലെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. അതേസമയം, കൊങ്കൺ – മഹാരാഷ്ട്രാ മേഖലയിൽ കാലവര്‍ഷക്കാറ്റ്…

ന്യൂനമർദ്ദപ്പാത്തി മഴ തരും

കേരളതീരത്തെ ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനം മൂലം ഇടത്തരം മഴ വരുംദിവസങ്ങളില്‍ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളി‍‍ല്‍ക്കാണുന്നു. വിവിധ ജില്ലകളിലെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:ഓറഞ്ചുജാഗ്രത2024 ജൂലൈ 1 തിങ്കള്‍ : കണ്ണൂർ, കാസർഗോഡ്ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24…

മഴ മങ്ങി. ഇനി കുറേദിവസം നേരിയ മഴ മാത്രം.

ഈ സീസണിലെ ആദ്യ ന്യുന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ടു.ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി.കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ കാലാവർഷകാറ്റ് സജീവം.കേരള തീരത്തു കാറ്റ് ദുർബലം.അതോടൊപ്പം മഴയും ദുർബലമായി. മിതമായ മഴ…

ശക്തമായ മഴ നാളെക്കൂടി

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനമനുസരിച്ച് വ്യാപകമായ മഴ കേരളത്തിലെമ്പാടും നാളെക്കൂടിയുണ്ടാകും. അതുകഴിഞ്ഞ് കുറേദിവസത്തേക്ക് മഴ അശക്തമാകാനാണ് സാധ്യത. ആഴ്ചതിരിച്ചുള്ള പ്രവചനത്തില്‍ അടുത്തുവരുന്ന ആഴ്ച ( ജൂണ്‍ 28 – ജൂലൈ 04) എല്ലാ ജില്ലകളിലും പൊതുവെ മഴ…

മഴയുടെ ശക്തി മറ്റന്നാളോടെ മങ്ങും

കഴിഞ്ഞദിവസം ഈ കാലവര്‍ഷത്തിലെ ഏറ്റവും കൂടിയ മഴയാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്. എങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവാണ് നമുക്കു കിട്ടിയിരിക്കുന്ന മഴ. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കണ്ണൂരില്‍പ്പോളും ( 578 .5 mm…

കാലവര്‍ഷത്തിന് കനക്കുറവ്

ജൂണ്‍ അവസാനിക്കാറാകുമ്പോള്‍ കേരളത്തില്‍ ഒരു ജില്ലയിലും സാധാരണ ലഭിക്കേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ഇടുക്കിയും വയനാടുമാണ് ഏറ്റവും മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ദിവസങ്ങളില്‍ കേരളത്തിലെമ്പാടും ഒറ്റപ്പെട്ട മഴ പെയ്യുമെങ്കിലും വരുന്നയാഴ്ചയിലും കാലവര്‍ഷം ദുര്‍ബലമായിരിക്കാനാണ് സാധ്യത. മഹാരാഷ്ട്രാതീരം മുതൽ…

അതിതീവ്രമഴ വരുന്നു

മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളം തീരത്തു പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി ജൂൺ 24-26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ…

ജാഗ്രത: നാളെക്കഴിഞ്ഞ് അതിതീവ്രമഴയ്ക്കു സാധ്യത

അറബികടലിൽ കേരളതീരത്ത് കാലവർഷകാറ്റ് ശക്തിപ്രാപിക്കാൻ തുടങ്ങിയിരിക്കുന്നതിനാല്‍ അടുത്ത 3 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനം. വടക്കന്‍മേഖലയില്‍ ശക്തമായ മഴക്കും സാധ്യത. ജൂണ്‍ 23ഓടെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിതീവ്രമഴയ്ക്കും…

ഈയാഴ്ച ഇനി മഴയാണ്

അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ പൊതുവേ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. അതേസമയം, തെക്കന്‍കേരളഭാഗത്ത് മഴ അതിശക്തമാകാനുള്ള സാധ്യത കുറവാണെന്നും കാണിക്കുന്നു. വരുന്ന ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയും കാണുന്നു.കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ…

മഴ സജീവമായി

കേരളമാകെ ചെറുതോ വലുതോ ആയ മഴ ലഭിക്കുകയാണ് ഇപ്പേലഅ‍. വരും ദിവസങ്ങളിലും അതുതുടരാനാണ് സാധ്യത.ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.ജൂൺ 21 മുതൽ കേരളതീരത്ത് പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനാണ് സാധ്യത.…

കരുത്തുനേടിവരുന്നു കാലവര്‍ഷം

ജൂണ്‍ തുടങ്ങി രണ്ടാഴ്ചയായി ഏറെക്കുറെ ദുർബലമായിരുന്ന കാലവർഷം ഈയാഴ്ച പതുക്കെ കരുത്താര്‍ജ്ജിച്ചേക്കാം എന്നാണ് കേന്ദ്രകാലാവസ്ഥാലവകുപ്പിന്റെ പുതിയ വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. മിക്ക ജില്ലകളിലും മഴ സജീവമാകാനുള്ള സാധ്യതയുണ്ട്. ജൂൺ 20 നു ശേഷം കേരളതീരത്ത് കാലവർഷകാറ്റ്…

മണ്‍സൂണ്‍ മയക്കത്തില്‍

കേരളതീരത്ത് കാലവർഷക്കാറ്റിന്റെ ശക്തികുറഞ്ഞു. അതോടെ വടക്കൻ കേരളത്തിൽ ലഭിച്ചുകൊണ്ടിരുന്ന മഴയും ദുർബലമായി. ഈയാഴ്ച ഇനി കാര്‍വര്‍ഷം സജീവമാകുന്നതിന്റെ സൂചനകളൊന്നും കാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളിലില്ല. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാപ്രഖ്യാപനങ്ങള്‍: മഞ്ഞജാഗ്രത2024 ജൂണ്‍ 17 തിങ്കള്‍ :…

വരുന്നയാഴ്ചയിലും കാലവര്‍ഷത്തിനു കനമുണ്ടാകില്ലെന്ന്

ഈയാഴ്ചയിലും വരുന്നയാഴ്ചയിലും കാലവര്‍ഷം കേരളത്തില്‍ ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണമൊന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ കണക്കുകൂട്ടലുകളില്ല. അടുത്തയാഴ്ച മഴ കനക്കാനുള്ള ചെറിയ സാധ്യത മാത്രമാണുകാണുന്നത്. സാധാരണ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മഴയേക്കാള്‍ കുറവായിരിക്കുമത്രേ ഈ രണ്ടാഴ്ചയിലെയും മഴ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴസാധ്യതാപ്രവചനം.മഞ്ഞജാഗ്രത2024…

അറച്ചറച്ച് കാലവര്‍ഷം

ഈ ആഴ്ചയും കാലവര്‍ഷത്തിനു കരുത്ത് കൈവരികയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ നല്കുന്ന സൂചന. വടക്കന്‍ജില്ലകളിലും കാലവര്‍ഷം ദുര്‍ബലമായി തുടരുവാനാണ് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച ജാഗ്രതാസൂചനകള്‍മഞ്ഞജാഗ്രത2024 ജൂണ്‍ 12, ബുധന്‍ :…

വടക്കുമുതല്‍ മധ്യം വരെ കേരളം നന്നായി നനയുന്നു

തെക്കന്‍കേരളത്തെ അപേക്ഷിച്ച് മറ്റുഭാഗങ്ങളില്‍ ഇപ്പോേള്‍ കുറേക്കൂടി ശക്തമാണ് കാലവര്‍ഷം.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം. മഞ്ഞജാഗ്രത2024 ജൂണ്‍ 11 ചൊവ്വ : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

കാലവര്‍ഷം സജീവമാകുന്നു: കണ്ണൂരും കാസറഗോഡും ഓറഞ്ചുജാഗ്രത

കാലവര്‍ഷം പതുക്കെയെങ്കിലും വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങള്‍ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യതാപ്രവചനങ്ങള്‍ കാണിക്കുന്നു.ഓറഞ്ചുജാഗ്രത2024 ജൂണ്‍ 11 ചൊവ്വ : കണ്ണൂർ, കാസറഗോഡ്2024 ജൂണ്‍ 12 ബുധന്‍ : കണ്ണൂർ, കാസറഗോഡ്ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ്…

27% മഴക്കുറവ്. കാലവര്‍ഷം കനിയണം.

കാലവര്‍ഷത്തിലൂടെ ഇതുവരെ കേരളത്തിനു ലഭിച്ചത്, കിട്ടേണ്ടിയിരുന്നതിലും കുറവു മഴ മാത്രം. 27%ത്തിന്റെ മഴക്കുറവാണ് കണക്കുകൂട്ടിയിരിക്കുന്നത്. തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ മാത്രമാണ് സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുള്ളത്. സാധാരണയായി കാലവർഷമഴ…

കാലവര്‍ഷം ഉഷാറാകാന്‍ ഇനിയും സമയമെടുക്കുമത്രേ

കേരളതീരത്ത് ദുർബലമായിത്തുടരുന്ന കാലവർഷകാറ്റ് വരുംദിവസങ്ങളിൽ പതിയെ ശക്തിപ്രാപിക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. നിലവിൽ ഉയർന്നനിലയിൽ ആന്ധ്രാതീരത്തിനു മുകളിലുള്ള ചക്രവാതച്ചുഴി വരുംദിവസങ്ങളിൽ കർണാടക – മഹാരാഷ്ട്ര മേഖലയിലേക്ക് നീങ്ങുന്നതിനനുസരിച്ച് ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച…

കേരളം : കാലാവസ്ഥ അറിയിപ്പ്

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള ജാഗ്രതാപ്രഖ്യാപനങ്ങള്‍ മഞ്ഞജാഗ്രത 2024 ജൂണ്‍ 5 ബുധന്‍ : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 2024 ജൂണ്‍ 6 വ്യാഴം : തൃശ്ശൂർ, മലപ്പുറം,…

കാലവര്‍ഷം ദുര്‍ബലമായിത്തുടരുന്നു

കാലവര്‍ഷം കേരളത്തില്‍ ഇനിയും ശക്തിപ്രാപിക്കാത്ത അവസ്ഥയാണ്. ബംഗാളുള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴികള്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും അടുത്ത ദിവസങ്ങളിലും മഴപെയ്യിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രകാലാവസ്ഥാവകുപ്പ്. തെക്കന്‍ജില്ലകളൊഴിച്ച പ്രദേശങ്ങളിലാണ് മഴസാധ്യത കൂടുതല്‍.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി…

ഒരാഴ്ചകൊണ്ട് കാലവര്‍ഷം കനക്കാം

രണ്ടുദിവസമായി ദുര്‍ബലമായിനില്‍ക്കുന്ന കാലവര്‍ഷക്കാറ്റ് അടുത്തദിവസങ്ങളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതകാണുന്നതായി കാലാവസ്ഥാവകുപ്പിന്റെ നിഗമനം. നിലവില്‍ ഇടിമിന്നൽമഴയ്ക്കു കാരണമായ കിഴക്കൻകാറ്റ് ദുർബലമാകുകയും ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ കാലവർഷകാറ്റ് കേരള തീരത്തു കൂടുതൽ ശക്തിപ്രാപിക്കാമെന്നാണ് വിലയിരുത്തല്‍.…

കാലവര്‍ഷത്തിന് കരുത്തില്ല. ജൂണ്‍ പകുതിയോടെ വീര്യം കൂടുമെന്ന് കണക്കുകൂട്ടല്‍

കാലവര്‍ഷം കേരളത്തിലെത്തിയെങ്കിലും അതിപ്പോള്‍ ദുര്‍ബലമാണെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങളില്‍ കാണുന്നത്. ജൂണ്‍ പകുതിയോടെ മാത്രമേ കേരളത്തില്‍ കാലവര്‍ഷം ശക്തമാകൂ എന്നാണ് കണക്കുകൂട്ടല്‍. അതിശക്തമായ മഴയുടെ സാധ്യത ഒരു ജില്ലയിലും വരുന്നയാഴ്ചയില്‍ കാണുന്നില്ല എന്നാണ് പ്രവചനം. വിവിധ…

കാലവര്‍ഷം കണ്ണൂരില്‍ കാലുകുത്തി

കേരളത്തിൽ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ചു. കണ്ണൂരാണ് ആദ്യമെത്തിയത്. അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചില ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ മേഘങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവിടനിന്നിങ്ങോട്ടുള്ള കാറ്റിനെ ആശ്രയിച്ചാണ് കേരളത്തിലെ…

കാലവര്‍ഷം ഉടൻ കേരളത്തിൽ പല ജില്ലകളിലും ഓറഞ്ചുജാഗ്രത

അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പല ജില്ലകളിലും ഓറഞ്ചുജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാപ്രവചനംഓറഞ്ചുജാഗ്രത2024 മെയ് 29 ബുധന്‍ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

കാലവര്‍ഷം അരികിലെത്തി

അടുത്ത മൂന്നുനാല് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാകുപ്പ് അറിയിക്കുന്നു. ഈ കാലവര്‍ഷം സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ മഴ തരുമെന്നാണ് കണക്കുകൂട്ടുന്നത്.തെക്കൻ തമിഴുനാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ അതിന്റെ ഭാഗമായും വരുന്നയാഴ്ച മുഴുവന്‍ വ്യാപകമായ…

മഴ കുറയുന്നു

കേരളത്തില്‍ നിലനിന്നിരുന്ന മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. മിക്കവാറും സ്ഥലങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമേ നിലവിലുള്ളൂ. ശക്തമായ ഒറ്റപ്പെട്ട മഴസാധ്യതയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.2024 മെയ് 27 : പത്തനംതിട്ട, ആലപ്പുഴ,…

കേരളത്തില്‍ തീവ്രമഴയുടെ സാധ്യത കുറഞ്ഞു. പക്ഷേ, കാലവര്‍ഷം ഉടനുണ്ട്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായിമാറിയതോടെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന തീവ്രമഴസാധ്യത കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മിതമായതോ ശക്തമായതോ ആയ മഴ കുറേദിവസങ്ങള്‍കൂടി തുടരുമെന്നാണ് തോന്നുന്നത്. അപ്പോഴേക്ക് കാലവര്‍ഷം കേരളം തൊടും. മൊത്തത്തില്‍ കുറേനാളത്തേക്ക് നമുക്ക് മഴസാധ്യത നിലനില്‍ക്കുന്നതായാണ് കാണേണ്ടത്.അതേസമയം,…

അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ 2024 മെയ് 23ന് (ഇന്ന്) എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു.

കേരളതീരത്തിനരികെ ന്യൂനമര്‍ദ്ദംതെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം ഇടിമിന്നലിനോടും കാറ്റിനോടും കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40…

ഞായറാഴ്ചയോടെ മഴ കുറഞ്ഞേക്കാം. പക്ഷേ, കാലവര്‍ഷം പുറകേയുണ്ട്.

തെക്കൻകേരളത്തിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലും കാറ്റും മിതമായ/ ഇടത്തരം മഴയും ഉണ്ടായിരിക്കാന്‍ സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന് മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മീ. വേഗതയാണ്…

തെക്കന്‍-മധ്യ മേഖലകളില്‍ ഒരാഴ്ചകൂടി മഴസാധ്യത.

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും സൃഷ്ടിക്കുന്ന മഴ ഈയാഴ്ച കൂടി നിലനിന്നേക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങളില്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ മഴ കനത്തേക്കാം. വടക്കന്‍കേരളത്തില്‍ അടുത്ത രണ്ടുമൂന്നുദിവസംകൊണ്ട് മഴയുടെ തോത് കുറയുമെന്നാണ് തോന്നുന്നതെങ്കില്‍…

കേരളമാകെ മഴ; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചുവപ്പുജാഗ്രത

തമിഴ്നാടിന്റെ തെക്കന്‍തീരദേശത്തിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അവിടെനിന്നു വടക്കൻകർണാടകവരെ ന്യുനമർദ്ദപ്പാത്തിയും രൂപപ്പെട്ടിരിക്കുന്നു. വടക്കൻകേരളത്തിനു മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായിമപത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നുകണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു.മറ്റ്…

കാറ്റിനെയും മഴയെയും കരുതിയിരിക്കുക

ചക്രവാതച്ചുഴിമൂലം രൂപപ്പെട്ട മഴ കേരളത്തില്‍ അടുത്ത ആഴ്ചയോളം നീണ്ടുനില്‍ക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇന്നത്തെ നിഗമനങ്ങളില്‍നിന്നു മനസ്സിലാകുന്നത്. മധ്യതെക്കന്‍ഭാഗങ്ങളിലെ മലയോരമേഖലകളില്‍ മഴ ശക്തമാവുകയാണ്. കേരളത്തില്‍ പരക്കെ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും ഉണ്ടാകാമെന്നാണ് പ്രവചനം. ഇപ്പോഴത്തെ വിലയിരുത്തലനനുസരിച്ച് 19,20…

കരുതിയിരിക്കണം: 19,20 തീയതികളില്‍ അതിതീവ്രമഴയ്ക്കു സാധ്യത

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇന്നത്തെ പ്രവചനങ്ങളില്‍ കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് പ്രധാനമായുള്ളത്.ഒന്ന്: ഇത്തവണത്തെ കാലവര്‍ഷം അല്പം നേരത്തെയാണ്. മെയ് 31ഓടെ കേരളത്തിലെത്താം എന്നാണ് ഇപ്പോള്‍ക്കാണുന്ന സൂചനകള്‍.രണ്ട്: മെയ് 20 തിനോടുകൂടി അതിതീവ്രമഴയ്ക്ക് സാധ്യത. ഓറഞ്ചുജാഗ്രതയാണ് ഇപ്പോള്‍…

ഇത്തവണ കാലവര്‍ഷം നേരത്തേ. ചക്രവാതച്ചുഴി ഒരാഴ്ച കൂടി മഴ പെയ്യിക്കും.

ഇത്തവണത്തെ കാലവർഷം മെയ് 19 ഓടുകൂടി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കനാൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവേ മയ് 22 ഓടുകൂടെയാണ് ആന്‍ഡമാന്‍ദ്വീപുപരിസരത്തില്‍ കാലവര്‍ഷം…

അതിശക്തമായ മഴവരുന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും ഇന്ന് ഓറഞ്ച് ജാഗ്രത

അതിശക്തമായ മഴ പ്രവചിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഇന്ന് (2024 മെയ് 13) ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ…

ശക്തമായ മഴ: മഞ്ഞജാഗ്രത

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതയുടെ അടിസ്ഥാനത്തിൽ 2024 മേയ് 13ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മേയ് 14ന് പത്തനംതിട്ട ജില്ലയിലും മേയ് 15ന്…

ചൂടിനൊപ്പം ഇടിയും മഴയും

ചൂട് ഉയര്‍ന്നുനില്‍ക്കുമ്പോള്‍ത്തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 2024 മെയ് 10 മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ…

മഴ, ചൂട്, കള്ളക്കടൽ

ഇന്ന്, 2024 മെയ് 9ന് മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 12-ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും 13-ന് വയനാട് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…

മഴയ്ക്കും ചൂടിനും കള്ളക്കടലിനും ജാഗ്രത

ഇന്ന്, 2024 മെയ് 8ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും 11-ന് തിരുവനന്തപുരം പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ…

താപനില, മഴ: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.സംസ്ഥാനത്ത് 2024 മേയ് 08ന് ഇടുക്കി, മലപ്പുറം ജില്ലകളിലും 2024 മേയ് 11ന് പത്തനംതിട്ടയിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…

ഉയർന്ന താപനിലയും മഴ സാധ്യതയും: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയുടെ അടിസ്ഥാനത്തിൽ 2024 മേയ് 09 ന് മലപ്പുറം, വയനാട്, 2024 മേയ് 10 ന് ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്…

നാളെ കള്ളക്കടലിനു സാധ്യത

കള്ളക്കടൽപ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും തെക്കൻതമിഴ്നാടുതീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ആയതിനാൽ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 2024…

ഉഷ്ണതരംഗസാധ്യത: മഞ്ഞ അലര്‍ട്ട് ഉണ്ട്, സൂക്ഷിക്കണം

ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 മെയ് 02, 03 തീയതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും…

ഉയർന്ന താപനിലയും ഉഷ്‌ണതരംഗവും

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 30 മുതൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ…

ചൂട്: പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അല‍ർട്ട്

കേരളത്തിലാകെ ചൂട് കൂടിവരുന്നതായാണ് കാണുന്നത്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗസാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.2024 ഏപ്രിൽ 29…

കേരളം ഉയർന്ന താപനില

2024 ഏപ്രിൽ 25 മുതൽ 29 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C…

പാലക്കാട് ജില്ലയിൽ ഉഷ്‌ണതരംഗ സാധ്യത

പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 24 മുതൽ 26 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

കാലാവസ്ഥ വകുപ്പിന്റെ താപനില മുന്നറിയിപ്പ്

2024 ഏപ്രിൽ 23 മുതൽ 27 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മുന്നറിയിപ്പ്പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോഴിക്കോട് ജില്ലയിൽ…

ഉയർന്ന താപനില മുന്നറിയിപ്പ്

2024 ഏപ്രിൽ 22 മുതൽ 26 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ്…

കേരളം ഏപ്രിൽ 19 മുതൽ 23 വരെ

2024 ഏപ്രിൽ 19 മുതൽ 23 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും എറണാകുളം,…

ഈയാഴ്ച ചൂടിനൊപ്പം മഴ, കാറ്റ്, ഇടി, മിന്നല്‍ പിന്നെ ഉയര്‍ന്ന തിരമാലകളും

ചൂടിനു ശമനമില്ലാതിരിക്കുമ്പോള്‍ത്തന്നെ വേനല്‍മഴ കുളിരുമായെത്തുകയാണ് കേരളത്തില്‍. 2024 ഏപ്രിൽ 18, 19 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്…

2 – 4 °C വരെ താപനില ഉയരാം

2024 ഏപ്രിൽ 17 & 18 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസറഗോഡ്…

മഴയും ചൂടും – മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

2024 ഏപ്രിൽ 16 &17 തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ…

കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്തേക്കാം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യതപ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ…

ജാഗ്രത, ഇടിമിന്നലുണ്ടാവാനിടയുണ്ട്

2024 ഏപ്രിൽ 11 മുതൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് പാലക്കാട്…

താപനില ഉയരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കും സാധ്യത

2024 ഏപ്രിൽ 9 മുതൽ ഏപ്രിൽ 13 വരെ താഴെപ്പറയുന്ന ജില്ലകളില്‍ ഉയരാന്‍ സാധ്യതയുള്ള താപനിലവിവരം.പാലക്കാട് ജില്ലയിൽ 41°C വരെകൊല്ലം ജില്ലയിൽ 40°C വരെപത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ 38°C വരെആലപ്പുഴ,എറണാകുളം, കാസർഗോഡ്…

5 ദിവസത്തെ താപനില മുന്നറിയിപ്പ്

2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെയുള്ള കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും,കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും,തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന…

ചൂടിന് ശമനമില്ല

2024 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മുന്നറിയിപ്പ്കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,…

താപനില മുന്നറിയിപ്പ്

2024 ഏപ്രിൽ 4 മുതൽ ഏപ്രിൽ 8 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട,…

തെക്കന്‍ കേരളത്തില്‍ മഴസാധ്യത തുടരുന്നു. ഒപ്പം ചൂടുമുണ്ടാകും

2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 7 വരെയുള്ള ഉയര്‍ന്ന താപനില.കൊല്ലം, പാലക്കാട് ജില്ലകളിൽ 39°C വരെകോഴിക്കോട് ജില്ലയിൽ 38°C വരെപത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 37°C വരെകോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ്…

ചൂട് കൂടുന്നു, ജാഗ്രത വേണം

2024 ഏപ്രിൽ 2 മുതൽ ഏപ്രിൽ 6 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, എറണാകുളം,…

ചൂട് കുറയാതെ കേരളം

2024 ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെയുള്ള കാലാവസ്ഥ*കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും,…

ഉയർന്ന താപനില – മഞ്ഞ അലർട്ട്

2024 മാർച്ച് 27 മുതൽ 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയുംതൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയുംപത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുംകോട്ടയം,കോഴിക്കോട്, മലപ്പുറം,…

പുതുക്കിയ ഉയർന്ന താപനില മുന്നറിയിപ്പ്

2024 മാർച്ച് 26 മുതൽ 30 വരെ വിവിധ ജില്ലകളിലെ ഉയര്‍ന്ന താപനില കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.തൃശൂർ ജില്ലയില്‍- 40°C വരെകൊല്ലം, പാലക്കാട് ജില്ലകളിൽ – 39°C വരെപത്തനംതിട്ട ജില്ലയിൽ -38°C വരെകോട്ടയം,…

സംസ്ഥാനത്ത് താപനില ഉയരുന്നു

2024 ഫെബ്രുവരി 29 & മാർച്ച് 1 തീയതികളിൽ കൊല്ലം, ആലപ്പുഴ , കോട്ടയം & തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന…

ഉയർന്ന താപനില

2024 ഫെബ്രുവരി 28 മുതൽ മാർച്ച് 01 വരെ കൊല്ലം, ആലപ്പുഴ,കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും; തിരുവനന്തപുരം, പത്തനംത്തിട്ട , എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും;…

ചൂട് കൂടുന്നു

2024 ഫെബ്രുവരി 27 മുതൽ 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും; തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

ചൂടിന് കുറവില്ല

2024 ഫെബ്രുവരി 22 & 23 തീയതികളിൽ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് & കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2…

ഉയർന്ന താപനില – മഞ്ഞ അലർട്ട്

2024 ഫെബ്രുവരി 21, 22 തീയതികളിൽ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2…

തെളിഞ്ഞ കാലാവസ്ഥയുടെ സമയം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേരളമാകെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. തെക്കന്‍ ജില്ലകളില്‍ മാത്രമാണ് നേരിയ തോതിലെങ്കിലും മഴയ്ക്കു സാധ്യത. മുന്നറിയിപ്പുകളൊന്നുമില്ല IMD-KSEOC-KSDMA

വരുംദിവസങ്ങളിലെ കാലാവസ്ഥ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കേരളത്തില്‍ ഈയാഴ്ച പൊതുവേ മഴയില്ലാത്ത ദിവസങ്ങളാണ്. നാളെ (ജനുവരി 25) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാധ്യത.തെക്കുഭാഗത്തെ കടല്‍ത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്.

കേരളത്തിലെ ഈയാഴ്ചത്തെ കാലാവസ്ഥ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കേരളത്തില്‍ ഈയാഴ്ച പൊതുവേ മഴയില്ലാത്ത ദിവസങ്ങളാണ്. അടുത്ത രണ്ടു ദിവസങ്ങളില്‍ ( ജനുവരി 24,25) ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നേരിയ മഴയ്ക്കെങ്കിലും സാധ്യത. വലിയ തോതിലുള്ള കാറ്റിനും…

തുലാവർഷം പിൻവാങ്ങാൻ സാധ്യത

ജനുവരി പതിനഞ്ചോടെ (15 ജനുവരി 2024) കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മിതമായ / ഇടത്തരം മഴക്ക് സാധ്യത2…

മഴ കുറയുന്നില്ല

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.09.01.2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.08.01.2024: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറംഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…

മഴ സാധ്യത കുറയുന്നില്ല

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയുന്നതിനാൽ അടുത്ത 4 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്ന്…

മഴ പെയ്യാൻ സാധ്യത

തെക്ക് – കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായി. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദം പാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത 4 – 5 ദിവസം കേരളത്തിൽ മിതമായ…

കേരളത്തിൽ മിതമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ അടുത്ത 3-4 ദിവസം കേരളത്തിൽ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി…

ഇടത്തരം മഴക്ക് സാധ്യത

കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ 2023 ഡിസംബർ 29 മുതൽ 2024 ജനുവരി 2 വരെ കേരളത്തിൽ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.2.30 pm, 29 ഡിസംബർ 2023IMD -KSEOC –…

മഴ ഉണ്ട്

തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതചുഴി നിലനില്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു01.00 pm, 21 ഡിസംബർ 2023IMD-KSEOC-KSDMA

മഴസാധ്യത നിലനില്ക്കുന്നു

ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി നിലനില്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.20 ഡിസംബർ 2023 : IMD-KSEOC-KSDMA

ഈ ആഴ്ചയും മഴയുണ്ട്

കോമറിൻ മേഖലക്ക് സമീപപ്രദേശത്തിനു മുകളിൽ ചക്രവാതചുഴി നിലനില്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.19 ഡിസംബർ 2023IMD-KSEOC-KSDMA

അടുത്ത 5 ദിവസത്തെ മഴസാധ്യത

വിവിധജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.ഓറഞ്ച് അലർട്ട്2023 ഡിസമ്പര്‍ 18 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6…

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു17-12-2023 :പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24…

കേരളത്തിൽ ഇടിയും മഴയും

2023 ഡിസംബർ 16 മുതൽ 18 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. 2023 ഡിസംബർ 17 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…

മഴയുണ്ടാകും

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം17-12-2023 ന് എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…

തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതചുഴി

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും, 2023 ഡിസംബർ 8 മുതൽ 10 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

കാറ്റുള്ള ദിവസങ്ങളാണ് ഇനി

2023 ഡിസംബർ 7,10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; ഡിസംബർ 8, 9 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

മിഗ്ജാം തീവ്ര ചുഴലിക്കാറ്റായി ആന്ധ്രയിലേക്ക്

മിഗ്ജാം ചുഴലിക്കാറ്റ് നിലവിൽ തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.വടക്കുദിശ മാറി തെക്ക് ആന്ധ്രപ്രദേശ്…

മിതമായ/ ഇടത്തരം മഴ ഈ ആഴ്ചയിലും തുടരും

വടക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക്‌ സാധ്യത. കേരളത്തിൽ നവംബർ 30 -നും ഡിസംബർ 1 -നും ഒറ്റപ്പെട്ടയിടങ്ങളിൽ…

കേരളത്തില്‍ മഴയുണ്ടാകും. ചിലപ്പോള്‍ ചുഴലിക്കാറ്റും

വടക്കൻ ശ്രീലങ്കയുടെ സമീപത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ കർണാടകയിലൂടെ ഒരു ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ…

ഈ ആഴ്ചയും മഴയുണ്ടാകും. ചുഴലിക്കാറ്റിനും സാധ്യത.

തെക്കൻ ആൻഡമാൻകടലിനു മുകളിലായി നിലനിന്നിരുന്ന ചക്രവാതചുഴി ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി മാറി. ന്യൂനമർദ്ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ 29-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കുപടിഞ്ഞാറുദിശയിൽ…

മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത

മാലദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നു.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കും ഇന്ന് (നവംബർ 24) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും…

മഴ തുടരും

മാലദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതി ചെയ്യുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. കേരളത്തിൽ നവംബർ 23…

മഴ മാറുന്ന ലക്ഷണമില്ല

തമിഴ്നാടിനു മുകളിൽ കേരളത്തിന്‌ സമീപമായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 22 -24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ…

ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളും തീയതിയും:21-11-2023 : പത്തനംതിട്ട, ഇടുക്കി22-11-2023 : ഇടുക്കി23-11-2023 : പത്തനംതിട്ട, ഇടുക്കിഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ്…

അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യതാപ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.21-11-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം22-11-2023 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം23-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം24-11-2023 : പത്തനംതിട്ട,…

അടുത്ത 5 ദിവസത്തെ മഴ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.19-11-2023 : കൊല്ലം, പത്തനംതിട്ട, ഇടുക്കി20-11-2023 : പത്തനംതിട്ട, ഇടുക്കിഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്…

അതിതീവ്രന്യൂനമർദ്ദം രൂപംകൊണ്ടു

മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഉള്ള തീവ്രന്യുനമർദ്ദം ( Depression ) അതിതീവ്രന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിച്ചു. തുടർന്ന് വടക്ക് വടക്ക് കിഴക്ക് ദിശമാറി നവംബർ 18 രാവിലെയോടെ ബംഗ്ലാദേശ് തീരത്തു പ്രവേശിക്കാൻ സാധ്യതവടക്കൻ ശ്രീലങ്കക്ക്‌…

മധ്യപടിഞ്ഞാറൻ ബംഗാൾഉൾക്കടലിൽ തീവ്രന്യൂനമർദ്ദം