Menu Close

കാലവര്‍ഷം ദുര്‍ബലമായിത്തുടരുന്നു

കാലവര്‍ഷം കേരളത്തില്‍ ഇനിയും ശക്തിപ്രാപിക്കാത്ത അവസ്ഥയാണ്. ബംഗാളുള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴികള്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും അടുത്ത ദിവസങ്ങളിലും മഴപെയ്യിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രകാലാവസ്ഥാവകുപ്പ്. തെക്കന്‍ജില്ലകളൊഴിച്ച പ്രദേശങ്ങളിലാണ് മഴസാധ്യത കൂടുതല്‍.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റോടു ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്നു പ്രവചനം.

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള ജാഗ്രതാപ്രഖ്യാപനങ്ങള്‍
മഞ്ഞജാഗ്രത
2024 ജൂണ്‍ 4 ചൊവ്വ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ്
2024 ജൂണ്‍ 5 ബുധന്‍ : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍ 6 വ്യാഴം : തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍ 7 വെള്ളി : എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
2024 ജൂണ്‍8 ശനി : ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 ജൂണ്‍ 4-5-6-7-8) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കൊല്ലം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
പത്തനംതിട്ട : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
ആലപ്പുഴ : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ –ശക്തമായ മഴ
കോട്ടയം : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
എറണാകുളം : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ – നേരിയ മഴ
ഇടുക്കി : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
തൃശൂര്‍ : ശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
പാലക്കാട് : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ – ശക്തമായ മഴ
മലപ്പുറം: നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കോഴിക്കോട് : നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
വയനാട്: നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കണ്ണൂര്‍ : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കാസറഗോഡ് : നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ- ശക്തമായ – ശക്തമായ മഴ
മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല) : 15.6mm മുതല്‍ 64.4 mm വരെ / ദിവസം
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക) :64.5mm മുതല്‍ 115.5 mm വരെ / ദിവസം
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ചുജാഗ്രത: ജാഗ്രത പാലിക്കുക) : 115.6mm മുതല്‍ 204.4 mm വരെ / ദിവസം
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക) : 204.4mm നു മുകളില്‍ / ദിവസം

ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശം
2024 ജൂൺ 04 & 05 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; ജൂൺ 06 ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലായെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പുണ്ട്.
06-06-2024 മുതൽ 08-06-2024 വരെ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

ഉയർന്ന തിരമാല ജാഗ്രതാനിർദ്ദേശം
കേരള തീരത്ത് ഇന്ന് (04-06-2024) രാത്രി 11.30 വരെ 1.3 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). തിരമാലയുടെ വേഗത സെക്കൻഡിൽ 5 cm നും 45 cm നും ഇടയിൽ മാറിവരുവാനിടയുണ്ട്.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (04-06-2024 രാത്രി 11.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരമാലയുടെ വേഗത സെക്കൻഡിൽ 15 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യത.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.