Menu Close

കേരളത്തില്‍ മഴയുണ്ടാകും. ചിലപ്പോള്‍ ചുഴലിക്കാറ്റും

വടക്കൻ ശ്രീലങ്കയുടെ സമീപത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ കർണാടകയിലൂടെ ഒരു ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കു സാധ്യത. കേരളത്തിൽ നവംബർ 30 നും ഡിസംബർ 1 നും ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area ) സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറുദിശയിൽ സഞ്ചരിച്ച് നവംബർ 30 ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യൂനമർദ്ദം ശക്തിപ്രാപിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഡിസംബർ 2 ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത.

2 PM, 29 നവംബർ 2023 IMD-KSEOC-KSDMA