Menu Close

ജാഗ്രത, ഇടിമിന്നലുണ്ടാവാനിടയുണ്ട്

2024 ഏപ്രിൽ 11 മുതൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് പാലക്കാട് ജില്ലയിലാണ്. 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ട ചൂട്. ഇതിനിടെ, ഈ വര്‍ഷത്തെ കാലവർഷം പ്രവചിച്ച സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് കേരളത്തിൽ സാധാരണ മഴയേക്കാൾ കൂടുതൽ മഴ കാലവര്‍ഷത്തിലൂടെ ലഭിക്കുമെന്നാണ് പ്രവചിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് പൊതുവേ സാധാരണ രീതിയിലുള്ള കാലവർഷമാണ് പ്രവചിച്ചിരിക്കുന്നത്.