Menu Close

കരുതിയിരിക്കണം: 19,20 തീയതികളില്‍ അതിതീവ്രമഴയ്ക്കു സാധ്യത

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇന്നത്തെ പ്രവചനങ്ങളില്‍ കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് പ്രധാനമായുള്ളത്.
ഒന്ന്: ഇത്തവണത്തെ കാലവര്‍ഷം അല്പം നേരത്തെയാണ്. മെയ് 31ഓടെ കേരളത്തിലെത്താം എന്നാണ് ഇപ്പോള്‍ക്കാണുന്ന സൂചനകള്‍.
രണ്ട്: മെയ് 20 തിനോടുകൂടി അതിതീവ്രമഴയ്ക്ക് സാധ്യത. ഓറഞ്ചുജാഗ്രതയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അത് ചുവപ്പുജാഗ്രതയായി മാറാനും സാധ്യതയുണ്ട്. അതിതീവ്രമഴ, ശക്തമായ കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നല്ലതാണ്.

ഇനി, വരുംദിവസങ്ങളിലെ കാലാവസ്ഥയുടെ വിശദവിവരം.

2024 മെയ് 19 ഓടു കൂടി തെക്കൻ കിഴക്കൻബംഗാൾ ഉൾക്കടൽ, തെക്കനാൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാവുന്ന കാലവര്‍ഷം ഇക്കുറി മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
തെക്കൻതമിഴ്നാടുതീരത്തിനും കോമറിൻമേഖലക്കും മുകളിലായി ചക്രവാതചുഴിയുണ്ട്. അതില്‍നിന്ന് ലക്ഷദ്വീപിലേക്ക് ന്യുനമർദ്ദപാത്തിയും നിലനിൽക്കുന്നു. അതുമൂലം കേരളത്തിൽ അടുത്ത ഏഴുദിവസം ഇടിയും മിന്നലുമായി മിതമായ / ഇടത്തരം മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 49-50 കി.മീ. വേഗത്തിലടിക്കുന്ന കാറ്റുമുണ്ടാകും.
ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ് 20 ന് അതിതീവ്രമായ മഴയ്ക്കു സാധ്യത കാണുന്നു. മെയ് 18 മുതൽ 19 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും മേയ് 16 മുതൽ 20 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിലുണ്ട്.

വരുംദിവസങ്ങളിലെ മഴസാധ്യതാപ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
2024 മെയ് 18ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച്ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മെയ് 20ന് ചില ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ളത് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഞ്ഞ അലർട്ട്
മെയ് 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 17ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും 20ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പമുണ്ടാകുന്ന ഇടിമിന്നലുകൾ അപകടകാരികളാണ്.

മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 മെയ് 16-17-18-19-20) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : ശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ – അതിശക്തമായ മഴ
കൊല്ലം : ശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ – അതിശക്തമായ മഴ
പത്തനംതിട്ട : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- അതിശക്തമായ മഴ – അതിശക്തമായ മഴ (തീവ്രമായേക്കാം)
ആലപ്പുഴ : നേരിയ മഴ-നേരിയ മഴ-ശക്തമായ മഴ- അതിശക്തമായ മഴ – അതിശക്തമായ മഴ
കോട്ടയം : നേരിയ മഴ-നേരിയ മഴ-നേരിയ മഴ- ശക്തമായ മഴ- അതിശക്തമായ മഴ
എറണാകുളം : നേരിയ മഴ-ശക്തമായ മഴ- നേരിയ മഴ- ശക്തമായ മഴ – അതിശക്തമായ മഴ
ഇടുക്കി : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ (തീവ്രമായേക്കാം)
തൃശൂര്‍ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ
പാലക്കാട് : ശക്തമായ മഴ- നേരിയ മഴ-അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
മലപ്പുറം: ശക്തമായ മഴ- ശക്തമായ മഴ-അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
കോഴിക്കോട് : ശക്തമായ മഴ-ശക്തമായ മഴ-ശക്തമായ മഴ-നേരിയ മഴ- ശക്തമായ മഴ
വയനാട്: ശക്തമായ മഴ-ശക്തമായ മഴ-ശക്തമായ മഴ-നേരിയ മഴ- ശക്തമായ മഴ
കണ്ണൂര്‍ : ശക്തമായ മഴ-നേരിയ-നേരിയ മഴ -നേരിയ മഴ-ശക്തമായ മഴ
കാസറഗോഡ് : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ-ശക്തമായ മഴ

മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല),
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക)
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ച്ജാഗ്രത: ജാഗ്രത പാലിക്കുക)
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് ഇന്ന് (മെയ് 16) രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 22 cm നും 48 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാടുതീരത്ത് ഇന്ന് (മെയ് 16) രാത്രി 11.30 വരെ 0.4 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കൻഡിൽ 12 cm നും 53 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.