Menu Close

താപനില ഉയരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കും സാധ്യത

2024 ഏപ്രിൽ 9 മുതൽ ഏപ്രിൽ 13 വരെ താഴെപ്പറയുന്ന ജില്ലകളില്‍ ഉയരാന്‍ സാധ്യതയുള്ള താപനിലവിവരം.
പാലക്കാട് ജില്ലയിൽ 41°C വരെ
കൊല്ലം ജില്ലയിൽ 40°C വരെ
പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ 38°C വരെ
ആലപ്പുഴ,എറണാകുളം, കാസർഗോഡ് ജില്ലകളിൽ 37°C വരെ
തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36°C വരെ
പൊതുവേ സാധാരണയെക്കാൾ 2 മുതല്‍ 4 °C വരെ താപനില കൂടുതലായി ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 9 മുതൽ ഏപ്രിൽ 13 വരെ ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം, 2024 ഏപ്രിൽ 09 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം.