Menu Close

ഇത്തവണ കാലവര്‍ഷം നേരത്തേ. ചക്രവാതച്ചുഴി ഒരാഴ്ച കൂടി മഴ പെയ്യിക്കും.

ഇത്തവണത്തെ കാലവർഷം മെയ് 19 ഓടുകൂടി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കനാൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവേ മയ് 22 ഓടുകൂടെയാണ് ആന്‍ഡമാന്‍ദ്വീപുപരിസരത്തില്‍ കാലവര്‍ഷം കടന്നുവരാാറുള്ളത്. ഇക്കുറി മൂന്നാലുദിവസം നേരത്തെയാണ്.
ഇനിയുള്ള ഒരാഴ്ച പരക്കെ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മെയ് 19ന് അതിശക്തമായ മഴയ്ക്കും സാധ്യത കാണുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ വളരെ ശക്തമായ മഴയുണ്ടാകുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലവിലുള്ള ചക്രവാതചുഴിയാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന മഴയുടെ കാരണം. ചക്രവാതചുഴിയിൽനിന്ന് ലക്ഷദ്വീപിലേക്ക് ന്യൂനമർദ്ദപ്പാത്തി നിലവിലുണ്ട്. തെക്കൻ കർണാടകത്തിനു മുകളിൽനിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യുനമർദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴുദിവസം കൂടി ഇടിമിന്നലും കാറ്റും മഴയുമുണ്ടാകും. മണിക്കൂറില്‍ 49-50 കി.മീ. വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത. കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളിൽ 2024 മെയ് 15 മുതൽ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകാം. മെയ് 19 ന് അതിശക്തമായ മഴയ്ക്കും സാധ്യതകാണുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ശക്തമായ മഴസാധ്യത കണക്കിലെടുത്ത് ഇന്ന് (മെയ് 15) മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

മഴസാധ്യത അടുത്ത നാല് (2024 മെയ് 16-17-18-19) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
കൊല്ലം : നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
പത്തനംതിട്ട : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
ആലപ്പുഴ : നേരിയ മഴ-നേരിയ മഴ-ശക്തമായ മഴ- ശക്തമായ മഴ
കോട്ടയം : നേരിയ മഴ-നേരിയ മഴ-ശക്തമായ മഴ- ശക്തമായ മഴ
എറണാകുളം : ശക്തമായ മഴ-നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ
ഇടുക്കി : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
തൃശൂര്‍ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ- ശക്തമായ മഴ
പാലക്കാട് : നേരിയ മഴ- ശക്തമായ മഴ-നേരിയ മഴ- ശക്തമായ മഴ
മലപ്പുറം: നേരിയ മഴ- ശക്തമായ മഴ-നേരിയ മഴ- ശക്തമായ മഴ
കോഴിക്കോട് : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
വയനാട്: നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
കണ്ണൂര്‍ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
കാസറഗോഡ് : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ

മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല),
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക)
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ച്ജാഗ്രത: ജാഗ്രത പാലിക്കുക)
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക)

ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 മെയ് 15 മുതൽ മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് ഇന്ന് (മെയ് 15) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 10 cm നും 50 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിക്കുന്നു.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (15-05-2024) രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കൻഡിൽ 10 cm നും 50 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.