Menu Close

അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ 2024 മെയ് 23ന് (ഇന്ന്) എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു.

കേരളതീരത്തിനരികെ ന്യൂനമര്‍ദ്ദം
തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം ഇടിമിന്നലിനോടും കാറ്റിനോടും കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മീ. ആയിരിക്കാം.
.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപംകൊള്ളുന്നു.
മധ്യപടിഞ്ഞാറൻ ബംഗാളുൾക്കടലിനും സമീപ തെക്കുപടിഞ്ഞാറൻ ബംഗാളുള്‍ക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം (Low Pressure Area) മധ്യപടിഞ്ഞാറൻ ബംഗാളുൾക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദമായി (Well Marked Low Pressure Area) മാറി. തുടർന്ന് വടക്കുകിഴക്കുദിശയിൽ സഞ്ചരിച്ച് മെയ് 24 ഓടെ മധ്യ ബംഗാളുൾക്കടലിൽ തീവ്രന്യൂനമർദ്ദമായും (Depression) ശക്തിപ്രാപിക്കാൻ സാധ്യത. മെയ് 25ന് രാവിലെയോടെ മധ്യകിഴക്കൻ ബംഗാളുൾക്കടലിൽ ചുഴലിക്കാറ്റായും തുടർന്ന് ബംഗ്ലാദേശ് -സമീപ പശ്ചിമബംഗാൾതീരത്ത് തീവ്രചുഴലിക്കാറ്റായി മെയ് 26നു വൈകിട്ടോടെ കരയിൽ പ്രവേശിക്കാൻ സാധ്യത.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ചുവപ്പുജാഗ്രത
2024 മെയ് 23 വ്യാഴം : എറണാകുളം, തൃശ്ശൂർ
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഓറഞ്ചുജാഗ്രത
2024 മെയ് 23 വ്യാഴം : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
2024 മെയ് 24 വെള്ളി: പത്തനംതിട്ട, കോട്ടയം, ഇടുക്കി
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞജാഗ്രത
2024 മെയ് 23 വ്യാഴം : തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ്
2024 മെയ് 24 വെള്ളി : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്
2024 മെയ് 25 ശനി : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞസമയംകൊണ്ട് വലിയ മഴയുണ്ടായേക്കാം. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടേക്കാം. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവജാഗ്രത പാലിക്കണം.

മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 മെയ് 23-24-25-26-27) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : ശക്തമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
കൊല്ലം : ശക്തമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
പത്തനംതിട്ട : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
ആലപ്പുഴ : അതിശക്തമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
കോട്ടയം : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
എറണാകുളം : അതിതീവ്രമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
ഇടുക്കി : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
തൃശൂര്‍ : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
പാലക്കാട് : അതിശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
മലപ്പുറം: അതിശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കോഴിക്കോട് : അതിശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
വയനാട്: അതിശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കണ്ണൂര്‍ : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കാസറഗോഡ് : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ

മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല),
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക)
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ച്ജാഗ്രത: ജാഗ്രത പാലിക്കുക)
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക)

ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 മെയ് 23 മുതൽ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.