Menu Close

ശക്തമായ മഴ: മഞ്ഞജാഗ്രത

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതയുടെ അടിസ്ഥാനത്തിൽ 2024 മേയ് 13ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മേയ് 14ന് പത്തനംതിട്ട ജില്ലയിലും മേയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും മേയ് 16ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും. 2024 മേയ് 17ന് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മെയ് 13,16,17 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മെയ് 14 &15 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കള്ളക്കടൽപ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് മെയ് 13നു രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠനഗവേഷണകേന്ദ്രം (INCOIS) അറിയിച്ചു.

മഴസാധ്യത അടുത്ത നാല് (2024 മെയ് 14-15-16-17) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)
തിരുവനന്തപുരം : നേരിയ മഴ – ശക്തമായ മഴ – ശക്തമായ മഴ – ശക്തമായ മഴ
കൊല്ലം : നേരിയ മഴ – നേരിയ മഴ – നേരിയ മഴ – ശക്തമായ മഴ
പത്തനംതിട്ട : ശക്തമായ മഴ – ശക്തമായ മഴ – ശക്തമായ മഴ – ശക്തമായ മഴ
ആലപ്പുഴ : നേരിയ മഴ – നേരിയ മഴ- നേരിയ മഴ-നേരിയ മഴ
കോട്ടയം : നേരിയ മഴ – നേരിയ മഴ – നേരിയ മഴ – നേരിയ മഴ
എറണാകുളം : നേരിയ മഴ – നേരിയ മഴ – നേരിയ മഴ -നേരിയ മഴ
ഇടുക്കി : നേരിയ മഴ – നേരിയ മഴ – ശക്തമായ മഴ – നേരിയ മഴ
തൃശൂര്‍ : നേരിയ മഴ – നേരിയ മഴ – നേരിയ മഴ – നേരിയ മഴ
പാലക്കാട് : നേരിയ മഴ – നേരിയ മഴ – നേരിയ മഴ – നേരിയ മഴ
മലപ്പുറം: നേരിയ മഴ – നേരിയ മഴ – നേരിയ മഴ – നേരിയ മഴ
കോഴിക്കോട് : നേരിയ മഴ – നേരിയ മഴ – നേരിയ മഴ – നേരിയ മഴ
വയനാട്: നേരിയ മഴ – നേരിയ മഴ – നേരിയ മഴ – നേരിയ മഴ
കണ്ണൂര്‍ : നേരിയ മഴ – നേരിയ മഴ – നേരിയ മഴ – നേരിയ മഴ
കാസറഗോഡ് : നേരിയ മഴ – നേരിയ മഴ – നേരിയ മഴ – നേരിയ മഴ