Menu Close

കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്തേക്കാം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യതപ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
ഇടുക്കി ജില്ലയിലെ മലങ്കരയിലെ ജലസേചനത്തിനായുള്ള അണക്കെട്ടില്‍ ജലനിരപ്പ് 41.32 അടി ആയി. അവിടെ മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ കെസ്ഇബിയുടെ നിയന്ത്രണത്തിലുള്ള കുണ്ടള അണക്കെട്ടിലും റെഡ് അലര്‍ട്ടാണ്. പദ്ധതിപ്രദേശത്തെ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതാണ്.