Menu Close

കാലവര്‍ഷം അരികിലെത്തി

അടുത്ത മൂന്നുനാല് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാകുപ്പ് അറിയിക്കുന്നു. ഈ കാലവര്‍ഷം സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ മഴ തരുമെന്നാണ് കണക്കുകൂട്ടുന്നത്.
തെക്കൻ തമിഴുനാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ അതിന്റെ ഭാഗമായും വരുന്നയാഴ്ച മുഴുവന്‍ വ്യാപകമായ മഴയ്ക്കും ഒപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ. വരെയുള്ള കാറ്റിനും സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 2024 മെയ് 28 (ഇന്ന്) അതിതീവ്രമായമഴയ്ക്ക് സാധ്യത കാണുന്നു.

അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യത
ചുവപ്പുജാഗ്രത
2024 മെയ് 28 തിങ്കള്‍ : കോട്ടയം, എറണാകുളം
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mmൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഓറഞ്ചുജാഗ്രത
2024 മെയ് 28 തിങ്കള്‍ : പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
2024 മെയ് 29 ചൊവ്വ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞജാഗ്രത
2024 മെയ് 28 തിങ്കള്‍ : തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
2024 മെയ് 29 ചൊവ്വ : തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ
2024 മെയ് 30 ബുധന്‍ : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
2024 മെയ് 31 വ്യാഴം : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
2024 ജൂണ്‍ 1 വെള്ളി : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 മെയ് 28-29-30-31- ജൂണ്‍ 1) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കൊല്ലം : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
പത്തനംതിട്ട : അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
ആലപ്പുഴ : അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കോട്ടയം : അതിതീവ്രമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
എറണാകുളം : അതിതീവ്രമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
ഇടുക്കി : അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
തൃശൂര്‍ : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
പാലക്കാട് : ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ- നേരിയ മഴ – നേരിയ മഴ
മലപ്പുറം: ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കോഴിക്കോട് : ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ- നേരിയ മഴ – നേരിയ മഴ
വയനാട്: നേരിയ മഴ- നേരിയ മഴ – നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കണ്ണൂര്‍ : നേരിയ മഴ- നേരിയ മഴ – നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കാസറഗോഡ് : നേരിയ മഴ- നേരിയ മഴ – നേരിയ മഴ- നേരിയ മഴ – നേരിയ മഴ

മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല),
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക)
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ച്ജാഗ്രത: ജാഗ്രത പാലിക്കുക)
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക)

ഇടിമിന്നൽ ജാഗ്രതാനിർദേശം
കേരളതീരത്ത് ഇന്ന് (28-05-2024) രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തിരമാലയുടെ വേഗത സെക്കൻഡിൽ 45 cm നും 81 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.
തെക്കൻ തമിഴ്നാടുതീരത്ത് ഇന്ന് (28-05-2024) രാത്രി 11.30 വരെ 1.3 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരമാലയുടെ വേഗത സെക്കൻഡിൽ 45 cm നും 81 cm നും ഇടയിൽ മാറിവരാം.