Menu Close

മിതമായ/ ഇടത്തരം മഴ ഈ ആഴ്ചയിലും തുടരും

വടക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക്‌ സാധ്യത. കേരളത്തിൽ നവംബർ 30 -നും ഡിസംബർ 1 -നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു  മുകളിലായി ശക്തികൂടിയ ന്യൂനമർദം (Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറില്‍ ഇത് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന്  പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യൂനമർദം ശക്തിപ്രാപിച്ച്  തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു   മുകളിലായി  ഡിസംബർ  മൂന്നോടെ (2023 ഡിസംബർ 3) ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന്  വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഡിസംബർ 4 നു രാവിലെയോടെ വടക്കൻ തമിഴ്നാടിലൂടെ തെക്കൻ ആന്ധ്രാപ്രദേശ് തീരത്തു എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  

(02.30 pm, 30 നവംബർ 2023 : IMD-KSEOC-KSDMA)