Menu Close

ഞായറാഴ്ചയോടെ മഴ കുറഞ്ഞേക്കാം. പക്ഷേ, കാലവര്‍ഷം പുറകേയുണ്ട്.

തെക്കൻകേരളത്തിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലും കാറ്റും മിതമായ/ ഇടത്തരം മഴയും ഉണ്ടായിരിക്കാന്‍ സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന് മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മീ. വേഗതയാണ് കണക്കുകൂട്ടിയിരിക്കുന്നത്.
ഒറ്റപെട്ട സ്ഥലങ്ങളിൽ 2024 മെയ് 22 (ബുധന്‍) ന് അതിതീവ്രമായ മഴയ്ക്കും 23 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും 25 വരെ ശക്തമായ മഴയ്ക്കും സാധ്യത കാണുന്നു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്നാട് – ആന്ധ്രാതീരത്തുനിന്ന് അകലെയായി ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെട്ടു. വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യൂനമർദ്ദമായി (Depression) ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുകിഴക്കുദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തിപ്രാപിച്ച് വടക്കുകിഴക്കൻ ബംഗാൾഉൾക്കടലിൽ എത്തിച്ചേരാനാണ് സാധ്യത.

അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യതാപ്രവചനം
ചുവപ്പുജാഗ്രത
2024 മെയ് 22 :പത്തനംതിട്ട, ഇടുക്കി
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഓറഞ്ചുജാഗ്രത
2024 മെയ് 22: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
2024 മെയ് 23: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞജാഗ്രത
2024 മെയ് 22 : കണ്ണൂർ, കാസറഗോഡ്
2024 മെയ് 23 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്
2024 മെയ് 24 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
2024 മെയ് 25 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞസമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 മെയ് 22-23-24-25-26) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : അതിശക്തമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
കൊല്ലം : അതിശക്തമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
പത്തനംതിട്ട : അതിതീവ്രമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
ആലപ്പുഴ : അതിശക്തമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
കോട്ടയം : അതിശക്തമായ മഴ- ശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
എറണാകുളം : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
ഇടുക്കി : അതിതീവ്രമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
തൃശൂര്‍ : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
പാലക്കാട് : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
മലപ്പുറം: അതിശക്തമായ മഴ- അതിശക്തമായ മഴ– നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കോഴിക്കോട് : അതിശക്തമായ മഴ- അതിശക്തമായ മഴ– നേരിയ മഴ- നേരിയ മഴ – നേരിയ മഴ
വയനാട്: അതിശക്തമായ മഴ- അതിശക്തമായ മഴ– നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കണ്ണൂര്‍ : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ-നേരിയ മഴ
കാസറഗോഡ് : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ-നേരിയ മഴ

മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല),
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക)
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ച്ജാഗ്രത: ജാഗ്രത പാലിക്കുക)
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരളതീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ 2024 മെയ് 23 വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത കാണുന്നതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം (INCOIS) അറിയിച്ചു.. തിരയുടെ വേഗത സെക്കൻഡിൽ 18 cm നും 82 cm നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ട്.
തെക്കൻതമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ 2024 മെയ് 23 വ്യാഴാഴ്ച) രാത്രി 11.30 വരെ 0.6 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത പ്രവചിക്കുന്നു. തിരയുടെ വേഗത സെക്കൻഡിൽ 22 cm നും 83 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.