Menu Close

Krishiguru News

കര്‍ഷകര്‍ക്ക് ഏറ്റെടുക്കാന്‍ ഒരു വെല്ലുവിളി: ‘മാങ്ങാച്ചലഞ്ച്’

മാവ് നടുന്നുണ്ട്, പക്ഷേ, മാങ്ങയില്ല. ഇതാണ് നമ്മുടെ കർഷകര്‍ക്കിടയില്‍നിന്ന് വര്‍ഷങ്ങളായിക്കേള്‍ക്കുന്ന വിലാപം. എന്തുകൊണ്ടാണ് നമ്മുടെ മാവുകളില്‍ നിന്ന് തൃപ്തികരമായി വിളവുകിട്ടാത്തത്? അതിനു പല കാരണങ്ങളുണ്ട്. അക്കമിട്ടു പറയാം.

ശീമക്കൊന്ന കര്‍ഷകരുടെ ഉറ്റതോഴന്‍. ഉപേക്ഷിക്കരുത്

ശീമക്കൊന്നയെ ഇന്നെത്രപേര്‍ക്കറിയാം?ഒരുകാലത്ത് നാം ചുവന്ന പരവതാനിവിരിച്ച് ആനയിച്ച ചെടിയാണിത്. അമ്പത്തഞ്ചുവര്‍ഷം മുമ്പ്, കേരളസംസ്ഥാനം രൂപംകൊണ്ടകാലത്ത്, രാസവളത്തിനു ക്ഷാമവും തീവിലയും വന്നകാലത്ത് അന്നത്തെ ഇഎംഎസ് മന്ത്രിസഭ ശീമക്കൊന്നയെ ജനപ്രിയമാക്കാന്‍വേണ്ടി ശീമക്കൊന്നവാരം തന്നെ ആചരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് നമ്മുടെ…

ഭക്ഷണശീലം മാറിയില്ലെങ്കില്‍ ശിക്ഷ ഉറപ്പ്

വേട്ടയാടി ജീവിച്ചിരുന്ന കാലത്ത് മനുഷ്യരുടെ ഭക്ഷണം ഇറച്ചിയും കായ്കനികളും കിഴങ്ങുകളും വിത്തുകളും ഒക്കെയായായിരുന്നു. സാഹസികമായ ജീവിതസാഹചര്യങ്ങൾ ആയതിനാൽ എപ്പോൾ മരിക്കുമെന്ന് പറയാനാകില്ല. മറ്റൊരു മൃഗം മാത്രമായി മനുഷ്യനും ജീവിച്ചകാലം. പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി.…

നാളെത്തെ ലോകം കൃഷിയുടേത്. പക്ഷേ, നിങ്ങള്‍ കര്‍ഷകനാണോ? ഇതുവായിക്കുക.

സ്വാസ്ഥ്യം നിലനിര്‍ത്തി, ദുർമ്മേദസ് ഒഴിവാക്കി, ജീവിതശൈലീരോഗങ്ങൾ വരാതെ ജീവിക്കാന്‍ ഒരാൾ ഒരുദിവസം 300ഗ്രാം പച്ചക്കറികൾ കഴിക്കണം എന്നായിരുന്നു ഈ അടുത്ത കാലം വരെയുള്ള കണക്ക്. ഇതിപ്പോൾ ICMR അല്പം പരിഷ്കരിച്ചുവത്രേ. പുതിയ ഡോസ് 400ഗ്രാമാണ്.…

നമുക്ക് വിളവില്ലാത്തതിന് ആരാണ് കുറ്റവാളി? ആ പേരറിയാന്‍ വായിക്കൂ

കാർഷികകേരളത്തിന്റെ ജീവനാഡികളാണ് കാലവർഷവും (South West Monsoon) തുലാവർഷവും (North East Monsoon). ‘വർഷം പോലെ കൃഷി’ എന്നാണല്ലോ ചൊല്ല്. അതായത് ‘മഴ’ നോക്കിയാണ് കൃഷിയെന്ന്. ‘വർഷം നന്നായാൽ വിളയും നന്നാവും’ എന്നു ചുരുക്കം.…

കൃഷിയിൽ വിജയിക്കാന്‍ എന്തുവേണം?

സോഷ്യൽമീഡിയയിൽ ഒരുപക്ഷേ, ഏറ്റവുമധികംപേർക്കു പരിചയമുള്ള ഒരു ഇന്‍ഫ്ലുവന്‍സറാണ് കുമിളിയിലെ ബിൻസി. കഠിനജീവിതത്തിന്റെ മുൾപ്പാതകളിലൂടെ സഞ്ചരിച്ച ബിന്‍സിയുടെ ഫേസ്ബുക്കെഴുത്തുകള്‍ക്ക് എന്നും വായനക്കാരുണ്ട്. ബിന്‍സി മൂന്നുവര്‍ഷം മുമ്പെഴുതിയ ഒരു പോസ്റ്റ് ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.കൃഷിയെക്കുറിച്ച്…

ആസൂത്രണത്തോടെ ചെയ്താല്‍ ഓണപ്പൂക്കൃഷി സന്തോഷം തരും : പ്രമോദ് മാധവന്‍

ഓണച്ചന്ത പണം പൊടിക്കാനുള്ളതുമാത്രമല്ല, നേടാനുംകൂടിയുള്ളതാണ്. ഒന്നുമനസ്സുവച്ചാല്‍ ഇക്കുറിയോണം സമ്പാദ്യത്തിന്റെ കൂടിയാവും. പക്ഷേ, മനസ്സവയ്ക്കണം എന്നുമാത്രം. ആദായകരമായ ഒന്നാണ് ഓണപ്പൂക്കൃഷി. ഇറങ്ങിയാല്‍ നല്ല വരുമാനം ഉറപ്പാണ്.ചെണ്ടുമല്ലിയാണ് ഏറ്റവും കൂടുതല്‍ വിപണിയുള്ള ഓണപ്പൂവ്. കേരളത്തില്‍ പലയിടത്തും ഇതിനു…

മണ്ണുനന്നായാല്‍ മനസ്സിനുസന്തോഷം: കൃഷിയില്‍ മണ്ണിന്റെ മഹിമ എന്ത്?

‘വിളവുനന്നാകണമെങ്കിൽ മണ്ണുനന്നാവണം’ എന്നത് കൃഷിയുടെ ബാലപാഠമാണ്. ഇതറിഞ്ഞുവേണം പറമ്പിലേക്കിറങ്ങാന്‍. ‘മണ്ണും പെണ്ണും കൊതിച്ചപോലെ കിട്ടില്ല’ എന്ന് പഴയൊരു പഴഞ്ചൊല്ലുണ്ട്. നിരാശബാധിച്ച കാമുകരെയും പാരിസ്ഥിതികവെല്ലുവിളി നേരിടുന്ന സ്ഥലങ്ങളിലെ കർഷകരെയും കാണുമ്പോള്‍ ഇതു ശരിയെന്നുതോന്നും. ‘മണ്ണായാലും പെണ്ണായാലും…

സൂര്യനെ മെരുക്കിയാല്‍ കൃഷിയില്‍ വിജയിക്കാം. പ്രമോദ് മാധവൻ എഴുതുന്നു

ഇന്ന് (മെയ് 16) ലോകപ്രകാശദിനമാണ്. മനുഷ്യന്റെ നേട്ടങ്ങളില്‍ പ്രകാശത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയാണ് പ്രകാശദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. വെളിച്ചത്തിന്റെ പലതരം ഭേദങ്ങള്‍ ഉപയോഗത്തിലുണ്ട്. അതേസമയം, എല്ലാ വെളിച്ചങ്ങളുടെയും സ്രോതസ് ഒന്നുമാത്രമാണെന്നു നമുക്കറിയാം. അത് സാക്ഷാല്‍ സൂര്യനല്ലാതെ മറ്റൊന്നല്ല.…

വരള്‍ച്ച ബാധിക്കാതിരിക്കാന്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. അവ ഏതൊക്കെ?

കാലാവസ്ഥാവ്യതിയാനം ലോകത്തെമ്പാടും അതിരൂക്ഷമായ പ്രശ്നങ്ങളാണു സൃഷ്ടിക്കുന്നത്. ബാംഗളുരുവില്‍ ജലക്ഷാമം, ഒമാനിലും UAE യിലും പെരുമഴയും വെള്ളപ്പൊക്കവും, കേരളത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണതരംഗം, കാടിറങ്ങിവരുന്ന വനജീവികൾ.. ഇതൊക്കെ തകിടംമറിഞ്ഞ കാലാവസ്ഥയുടെ അനന്തരഫലങ്ങളാണ്.ഒരു ദുരന്തം വരാതിരിക്കാൻ ചെയ്യേണ്ട…

വരൂ, ഹീറോയിസം കാണിക്കാം തക്കാളിയില്‍

വിപണിയറിഞ്ഞ് പണിയെടുത്താല്‍ കൃഷിയുടെ സീന്‍ മാറും. അല്ലാതെ പഴകിയ ധാരണകളുമായിരുന്നാല്‍ ഉള്ളതുകൊണ്ടു തൃപ്തിപ്പെടേണ്ടിവരും. രണ്ടിലേതുവേണമെന്ന് ചിന്തിക്കേണ്ട സമയമാണിത്. ഇക്കാര്യം നമുക്ക് അടുത്തസമയത്തെ കമ്പോളനിലവച്ച് ഒന്നു പരിശോധിക്കാം.ഉദാഹരണത്തിന് തക്കാളി എടുക്കാം. പോയ വർഷങ്ങളിലെ ട്രെൻഡ് വച്ചുനോക്കിയാല്‍…

‘ഈ പൂക്കള്‍ എന്റെ ഹൃദയമാണ്’ എന്നുപറയുംമുമ്പ് നിങ്ങളുടെ കൈയിലെ പൂക്കളെ അറിയൂ

ഇന്ന് ഫെബ്രുവരി 14 പ്രണയദിനമാണ് (Valentine’s Day). പണ്ട്, വീട്ടുമുറ്റത്തെ ചെമ്പകത്തില്‍നിന്ന് ശ്രദ്ധയോടെ ഇറുത്തെടുത്ത ചെമ്പകപ്പൂക്കള്‍ കൈവെള്ളയില്‍ ഹൃദയംപോലെ ചേര്‍ത്തുപിടിച്ച്, വഴിവക്കില്‍കാത്തുനിന്ന്, പ്രിയപ്പെട്ടയൊരാള്‍ക്ക് വിറയലോടെനീട്ടിയ നാളുകള്‍ ഓര്‍ത്തുപോകുന്നുണ്ടോ? എങ്കില്‍, നമുക്കിപ്പോള്‍ അമേരിക്കയില്‍ എന്തുസംഭവിക്കുന്നു എന്നുനോക്കാം.…

കളകളെ അറിയാം, വരുതിയിലാക്കാം : പ്രമോദ് മാധവന്‍

കളിയായി പറഞ്ഞുപോകാവുന്ന പേരല്ല കളകള്‍ (weeds) എന്നത്. ഭൂമധ്യരേഖയോടുചേര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയിൽ (Tropical Climate) കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇവയുടെ ശല്യം. അധ്വാനവും കൃഷിച്ചെലവും കൂട്ടുന്ന ഏടാകൂടമാണ് കളനിയന്ത്രണം.കൃഷിയിലും പരിസ്ഥിതിയിലും കളകളുണ്ടാക്കുന്ന…

കൃഷി ശാസ്ത്രീയമാകാന്‍ ഈ 25 കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി

പ്രമോദ് മാധവന്‍ കൃഷി ചെയ്യാനിറങ്ങി നഷ്ടമായി എന്നു വിലപിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അതില്‍ രണ്ടു വിഭാഗമുണ്ട്. എന്തുകൊണ്ടാണ് കൃഷി പരാജയമായത്? എന്തൊക്കെയാണ് ആ കാരണങ്ങള്‍? നമുക്കു പരിശോധിക്കാം.

വെയിലുള്ളിടത്തേ വിളവുള്ളൂ. വെയില്‍മഹിമയെക്കുറിച്ച് പ്രമോദ് മാധവന്‍

തുറസ്സായ സാഹചര്യവും സമൃദ്ധമായ സൂര്യപ്രകാശവും ആഗ്രഹിക്കുന്നവ. (Sun loving Plants, Heliophytes).ഭാഗികമായി തണൽ സഹിക്കുന്നവ. (Shade Tolerant Plants).അരിച്ചിറങ്ങുന്ന സൂര്യപ്രകാശം (Filtered sunlight ) മാത്രം ഇഷ്ടപ്പെടുന്നവ. Shade loving /Sciophytes.ചെടികളുടെ ഈ സ്വഭാവവിശേഷള്‍…

കൃഷി ഒരു യുദ്ധമാണ്. ജയിക്കാനുള്ള തന്ത്രങ്ങളറിയണം

എല്ലാത്തിനും ഒരു സമയമുണ്ട് എന്നു കേട്ടിട്ടില്ലേ. ഓരോ കൃഷി ഇറക്കുന്നതിനുമുണ്ട് അതിന്റേതായ നേരവും കാലവും. നമ്മുടെ പൂര്‍വ്വികര്‍ കൃത്യമായി അതു കണക്കുകൂട്ടിയിരുന്നു. അതാണ് ഞാറ്റുവേലകളായി നമുക്കു മുന്നിലുള്ളത്. കാലാവസ്ഥയിലെ കുഴഞ്ഞുമറിച്ചിലുകള്‍ ഞാറ്റുവേലക്കണക്കുകളെ കാര്‍ന്നുതുടങ്ങി യിട്ടുണ്ടെങ്കിലും…

നിലമൊരുക്കി കൃഷി നമ്മെ കാത്തിരിക്കുന്നു

കൃഷി ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കാന്‍ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടും നന്നായി. കാരണം, കൃഷിയിലേക്കിറങ്ങാന്‍ ഏറ്റവും നല്ല സമയമാണിത്.എന്തുകൊണ്ടാണ് ഇതു നല്ല സമയം എന്നുപറയുന്നത്?കൃഷിചെയ്യാൻ മുന്നോട്ടുവരുന്നവർക്ക് ഏറ്റവും പറ്റിയ ഒരു രാഷ്ട്രീയ -സാമൂഹ്യ -സാങ്കേതിക കാലാവസ്ഥ…

സംയോജിതകൃഷിയില്‍ വിജയിയാകാന്‍ ഓര്‍ത്തിരിക്കേണ്ട പാഠങ്ങള്‍

കര്‍ഷകര്‍ രണ്ടുതരം കൃഷിയില്‍ ചെലവഴിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ രണ്ടായി തിരിക്കാം. ഭാഗികമായ സമയം കൃഷി ചെയ്യുന്നവരും മുഴുവന്‍സമയം കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും. ഈ കുറിപ്പ് മുഖ്യമായും മുഴുവൻ സമയ കർഷകർക്ക് (Full time farmers)…

കര്‍ഷക/കർഷകന്‍ ആകാന്‍ 12 വിജയമന്ത്രങ്ങള്‍

ഒന്നും ചെയ്യാനാവില്ല, അതുകൊണ്ട് കൃഷി ചെയ്തുകളയാം എന്നുവിചാരിച്ച് ഇനിയുള്ള കാലത്ത് ആരും കൃഷിയിലേക്കു വരേണ്ടതില്ല. ഭാവി കൃഷിയുടേതാണ്, കര്‍ഷകരുടേതാണ്. പക്ഷേ, അവിടെ നല്ല കൃഷിക്കാരാകാന്‍ മൂന്നു കാര്യങ്ങളില്‍ മികവ് വേണം. 12 കാര്യങ്ങള്‍ പ്രയോഗിക്കണം.…