കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്‌സാന…
തൃശൂര്‍, എളവള്ളി കൃഷിഭവനില്‍ ടിഷ്യുക്കള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. സ്വര്‍ണ്ണമുഖി വിഭാഗത്തില്‍പ്പെട്ട 350 ടിഷ്യൂക്കള്‍ച്ചര്‍ വാഴത്തൈകളും ഞാവല്‍, നാരകം, നെല്ലി, മാവ്, മാതളം…
പി.എം.കിസാൻ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ ആധാർനമ്പര്‍ ബാങ്കക്കൗണ്ടുമായി ബന്ധിപ്പിക്കൽ, ഇ-കെ.വൈ.സി, ഭൂമിയുടെ വിവരങ്ങൾ ചേർക്കൽ എന്നീ പ്രവർത്തനങ്ങൾ സെപ്റ്റംബര്‍ 30 നകം പൂർത്തീകരിക്കണമെന്ന് മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇതിനായി ജില്ലയിലെ കൃഷിഭവനുകളിൽ…
പിണ്ടിപ്പുഴു വാഴയെ മറിച്ചിടുംമുമ്പ് വാഴയെ ആക്രമിക്കുന്ന പിണ്ടിപ്പുഴുവിന്റെ വംശവര്‍ദ്ധന തടയാനായി വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക. നട്ട് അഞ്ച് – അഞ്ചര മാസം പ്രായമാകുന്നതോടെ വാഴത്തടയില്‍ വണ്ടുകള്‍ മുട്ടയിടാന്‍ തുടങ്ങും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ വാഴപ്പോളകളുടെ…
സുക്കിനി (Zucchini ) വെള്ളരിയുടെ കുടുംബത്തില്‍പെട്ട ഒരു വള്ളിച്ചെടിയാണ്. Cucurbita pepo എന്നാണ് ശാസ്ത്രീയനാമം. അമേരിക്കക്കാരിയാണ് സുക്കിനി. എന്നാല്‍ ജനപ്രിയപച്ചക്കറിയായി വളര്‍ത്തിയെടുത്തത് 1800കളുടെ തുടക്കത്തില്‍ ഇറ്റലിയിലാണ്. സുക്കിനി കേരളത്തിന്റെ ഭക്ഷണമേശയിലെത്തിയിട്ട് അധികകാലമൊന്നുമായിട്ടില്ല.ഗള്‍ഫ് വഴിയാണ് സുക്കിനി…
മഴക്കാലത്ത് ജാതിയില്‍ കായഴുകല്‍, ഇലപൊഴിച്ചില്‍ എന്നീ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്യ മുന്‍കരുതലായി രണ്ടു കിലോ ട്രൈക്കോഡര്‍മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍പിണ്ണാക്കുമായി കൂട്ടികലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ച്ചവെച്ച മിശ്രിതത്തില്‍ നിന്ന്…
മുണ്ടകന്‍കൃഷി ഇറക്കാത്ത സ്ഥലത്ത് പച്ചക്കറികള്‍ നടാം. മുളക്, വഴുതിന, തക്കാളി എന്നിവയുടെ വിത്തുപാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ നടാനായി ഉപയോഗിക്കാം. തൈകള്‍ വൈകുന്നേരം നടുന്നതാണ് നല്ലത്. പാവല്‍, പടവലം, വെള്ളരി, കുമ്പളം,…
ജലലഭ്യതയനുസരിച്ച് മുണ്ടകന്‍ഞാറ് പൊടിഞാറ്റടിയായോ ചേറ്റുഞാറ്റടിയായോ തയ്യാറാക്കാം. ജലം ലഭിക്കുന്ന പ്രദേശങ്ങളില്‍ ചേറ്റുഞാറ്റടിയാണ് ഉത്തമം. ഒരാഴ്ച്ച മുമ്പേ വിളയും എന്നതാണ് ഈ രീതിയുടെ ഗുണം. നല്ല വളക്കൂറും നീര്‍വാര്‍ച്ചയും ജലസേചന സൗകര്യവുമുള്ള സ്ഥലം വേണം ഞാറ്റടിയ്ക്കായി…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന് വളമിടുന്നതില്‍ സെപ്റ്റംബര്‍ 26ന് കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍: 9447710405 . വാട്സാപ്: 04812351313. ഇ…
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുമ്പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍…