Menu Close

നെടുമങ്ങാടിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

നെടുമങ്ങാടിലെ കാര്‍ഷിക പുരോഗതി

✓ കൃഷിദർശനിൽ വന്ന പൊതുജനാഭിപ്രായം അംഗീകരിച്ച് കരകുളം കൃഷിഭവന് വട്ടപ്പാറ സബ് സെൻ്റർ തുടങ്ങി

✓ 151 കൃഷി കൂട്ടങ്ങൾ ആരംഭിച്ചു

✓ കരകുളം സ്‌മാർട്ട് കൃഷിഭവൻ ആക്കി

✓ 4 കേരഗ്രാമങ്ങൾ ആരംഭിച്ചു

✓ 3 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

✓ RIDF ഉൾപ്പെടുത്തി 46.9 ലക്ഷം രൂപ ചെലവിൽ തറട്ട ചെറുതല കുളത്തിൻ്റെ വികസനം നടപ്പാക്കി

✓ 60 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ 6 ഇക്കോഷോപ്പുകൾ ആരംഭിച്ചു

✓ RIDF 74.1 ലക്ഷം രൂപ ചെലവിൽ മുടിപ്പുര ഏലാക്കുളത്തിന്റെ പുനരുദ്ധാരണവും കൃഷിയിട സംരക്ഷണഭിത്തികളുടെ നിർമ്മാണവും നടത്തി

✓ 2 വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു

✓ 2 FPO കൾ ആരംഭിച്ചു