കുട്ടനാട്ടിൽ പുഞ്ചകൃഷി ഇറക്കിയ ചില പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. കർഷകർ ജാഗ്രത പുലർത്തേണ്ടതും നിരന്തരം നെൽച്ചെടിയുടെ ചുവട്ടിൽ പരിശോധന നടത്തേണ്ടതുമാണ്. പകൽ സമയത്തെ കഠിന ചൂടും, രാത്രിയിലെ തണുപ്പുമായ കാലാവസ്ഥയിൽ മുഞ്ഞ കൂടുതലായി…
മാമ്പഴപ്പുഴു നിയന്ത്രണത്തിനായി മാവിൻ ചുവട്ടിൽ വീണുകിടക്കുന്ന മാങ്ങകൾ പെറുക്കി നശിപ്പിക്കുക. ബ്യുവേറിയ മാവിൻ ചുവട്ടിൽ വിതറി മണ്ണിളക്കി യോജിപ്പിkക്കുക. മാവ് പൂക്കുന്ന സമയത്തുതന്നെ ഫിറമോൺ കെണി കെട്ടിത്തൂക്കുക.
ജാതിത്തോട്ടങ്ങളിൽ നന ഉറപ്പു വരുത്തേണ്ടതാണ്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചു കൊടുക്കുന്നത് ജാതിയുടെ പൂക്കളും മൂപ്പെത്താത്ത കായ്കളും കൊഴിയുന്നത് നിയന്ത്രിക്കാൻ സഹായിക്കും.
കേരള കാർഷികസർവകലാശാലയുടെ ഇൻസ്ട്രക്ഷണൽ ഫാം, വെള്ളാനിക്കരയിൽ നല്ല കായ്ഫലം തരുന്ന 1070 തെങ്ങുകളിൽ നിന്ന് 01.02.2025 മുതൽ 31.01.2026 വരെയുള്ള ഒരു വർഷക്കാലയളവിൽ വ്യവസ്ഥകൾക്ക് വിധേയമായി കരിക്കും നാളികേരവും വിളവെടുക്കുന്നതിനുള്ള അവകാശത്തിന് 31.01.2025-ന് രാവിലെ…
കേരള കാർഷികസർവകലാശാല പെർത്തിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയുമായി ആയി പഠന-ഗവേഷണ സഹകരണം വളർത്തുന്നതിനായി ധാരണപത്രത്തിൽ ഒപ്പുവച്ചു. അക്കാദമികമികവിനും ആഗോളഗവേഷണത്തിനുമുള്ള സംഭാവനകൾക്ക് പേരുകേട്ട ലോകോത്തര സർവകലാശാലയാണ് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ. കാർഷികശാസ്ത്രം, കാലാവസ്ഥാവ്യതിയാനം,…
ജീവനോപാധികൾ മെച്ചപ്പെടുത്തുവാനും പുതിയ ജീവനോപാധികൾ കണ്ടെത്തുവാനും ലഷ്യമിട്ട് കുടുംബശ്രീ അംഗങ്ങൾക്കായി ‘പൂക്കളിൽനിന്നുള്ള മൂല്യവർദ്ധിതോത്പന്നങ്ങൾ’ എന്ന വിഷയത്തിൽ കാർഷിക സർവ്വകലാശാല ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സർവ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗം അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീവത്സൻ…
പ്രളയദുരന്തങ്ങള്ക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ എറിയാട് പഞ്ചായത്തിൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA)യും കേരള കാർഷികസർവകലാശാലയിലെ (KAU) കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളജിലുള്ള (CCCES) 2021 ബാച്ച് വിദ്യാർത്ഥികളും സംയുക്തമായി നടപ്പാക്കുന്ന സുനാമിറെഡി…
കാഷ്യൂ കോര്പറേഷന്റെ കൊല്ലം, തലശ്ശേരി, തൃശൂര്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി പ്രവര്ത്തിക്കുന്ന 30 ഫാക്ടറികളിലും നാടന് തോട്ടണ്ടി സംഭരിക്കുമെന്ന് ചെയര്മാന് എസ്. ജയമോഹനും മാനേജിങ് ഡയറക്ടര് കെ. സുനില് ജോണും അറിയിച്ചു. സര്ക്കാറിന്റെ വിലനിര്ണയ…
നീര്ച്ചാലുകളുടേയും ജലസ്രോതസുകളുടേയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരള മിഷന് ആരംഭിച്ച ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ കാമ്പയിന്റെ ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്ഡില് ജനുവരി 24 ന് രാവിലെ 10 ന് വട്ടപ്പാറ കട്ടേപ്പുറം തോട്…
2024-25 സാമ്പത്തിക വര്ഷത്തെ കോഴിക്കോട് ജില്ലാ ക്ഷീരകര്ഷകസംഗമം, ‘ക്ഷീരതാരകം’, ക്ഷീരവികസനവകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില് ജനുവരി 23, 24 തീയതികളില് മുക്കത്തിന് സമീപം മുരിങ്ങംപുറായ് ഉദയഗിരി ഓഡിറ്റോറിയത്തില് നടക്കും. വെള്ളിയാഴ്ച രാവിലെ 10.30…