Menu Close

വാമനപുരത്തിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ വാമനപുരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

വാമനപുരത്തിലെ കാര്‍ഷിക പുരോഗതി

✓ 168 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 90 മാതൃക കൃഷി തോട്ടങ്ങൾ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ ഒരു ഉൽപന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 12 സംരംഭങ്ങൾ

✓ 551 ഹെക്ടറിൽ ജൈവകൃഷി

✓ RIDF ൽ ഉൾപ്പെടുത്തി 6.62 കോടി രൂപ ചെലവിൽ പെരിങ്ങമല ജില്ലാ കൃഷിത്തോട്ടത്തിന്റെയും 6.54 കോടി രൂപ ചെലവിൽ പെരിങ്ങമല ബനാന നഴ്‌സറിയുടെയും വികസന പ്രവർത്തനങ്ങൾ നടത്തി

✓ ആനാട് വിള ആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു

✓ 6 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ 5 ആഴ്‌ച ചന്തകൾ ആരംഭിച്ചു

✓ 7 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

✓ പുല്ലംപാറ അഗ്രോ സർവീസ് സെന്റർ ആരംഭിച്ചു