വാട്സാപ് ചാനല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മലയാളത്തിലെ ആദ്യത്തെ കാര്‍ഷിക വാട്സാപ് ചാനല്‍ എന്റെകൃഷി ആരംഭിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് വില്‍ക്കാനും ആവശ്യക്കാര്‍ക്ക് സുരക്ഷിത കാര്ഷികോല്പന്നങ്ങള് വാങ്ങുവാനും 24×7 ഓണ്‍ലൈന്‍ വിപണിയൊരുക്കുന്ന entekrishi.com ആണ് ചാനല്‍…
കേരളത്തിലെ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധര്‍ക്ക് തങ്ങളുടെ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതിനും അറിവുപങ്കുവയ്ക്കുന്നതിനും ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സാങ്കേതികവിദ്യകള്‍ കാണുന്നതിനും ഭൗതികസ്വത്തവകാശ നിയമത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് ഗ്രാമീണഗവേഷകര്ക്ക് അറിവുനല്‍കുന്നതിനുമായി കേരളസംസ്ഥാന…
കേരളസര്‍ക്കാരിന്റെ റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ സംശയങ്ങള്‍ക്ക് സെപ്റ്റംബര്‍ 22-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്റ് ഓഫീസര്‍ ഫോണിലൂടെ മറുപടി…
തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ കുഞ്ഞൊന്നിന് 140 രൂപ നിരക്കില്‍ വില്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: 9400483754 (10 മണി മുതല്‍ 4 വരെ)
WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ തിരുവനന്തപുരം പാളയത്തെ സിറ്റി കോര്പ്പറേഷന് കൃഷിഭവനില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി 6282904245 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
കൃഷിവകുപ്പിന്റെ കഴക്കൂട്ടം തെങ്ങിന്‍തൈ ഉല്പാദനകേന്ദ്രത്തില് ശീതകാല പച്ചക്കറികളായ ക്യാബേജ്, ക്വാളിഫ്ലവര്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളുടെയും തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറിവിളകളുടെയും തൈകള്‍ തയ്യാറായി വരുന്നു. 2023 സെപ്തംബര്‍ 25 മുതല്‍…
ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറിലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവുണ്ട്. യോഗ്യത: ഡയറി സയൻസ്…
ഭക്ഷ്യ–പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുമന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ്…
കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്കി. ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്സാന…
തൃശൂര്‍, എളവള്ളി കൃഷിഭവനില്‍ ടിഷ്യുക്കള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. സ്വര്‍ണ്ണമുഖി വിഭാഗത്തില്‍പ്പെട്ട 350 ടിഷ്യൂക്കള്ച്ചര് വാഴത്തൈകളും ഞാവല്‍, നാരകം, നെല്ലി, മാവ്, മാതളം…