Menu Close

വിവിധ വിഷയങ്ങളില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാല, ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍വെച്ച് നബാര്‍ഡ് മലപ്പുറത്തിന്റെ സാമ്പത്തികസഹായത്തോടുകൂടി കാര്‍ഷികമേഖലയില്‍ സംരംഭകത്വ സാധ്യതകളുള്ള വിഷയത്തില്‍ ഏകദിന/ദ്വിദിന പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. കൂണ്‍കൃഷി, കൂണ്‍ വിത്തുല്പാദനം, സസ്യപ്രജനനം, നഴ്സറിപരിപാലനം, പഴം-പച്ചക്കറി സംസ്കരണം, ജൈവ-ജീവാണു വളനിര്‍മ്മാണം, സൂക്ഷ്മജലസേചനം, തേനീച്ച വളര്‍ത്തല്‍, പൂക്കൃഷി എന്നീ വിഷയങ്ങളിലാണ് പരിശീലനം

നടത്തുന്നത്. താല്പര്യമുള്ളവര്‍ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിന് 2024 ഫെബ്രുവരി 5 നു വൈകിട്ട് 4 മണിക്കു മുമ്പായി രജിസ്ട്രേഷനുവേണ്ടി ആനക്കയം ഗവേഷണകേന്ദ്രത്തില്‍ നേരിട്ടോ 0483 2848239 നമ്പരിലോ ബന്ധപ്പെടുക.