Menu Close

ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡിയില്‍ കാലിത്തീറ്റ

കൊല്ലം ജില്ലയിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കോക്കാട് ക്ഷീര സംഘത്തില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.

ക്ഷീരോത്പാദക സംഘങ്ങളില്‍ പാലളക്കുന്ന എല്ലാ കര്‍ഷകര്‍ക്കും സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണമായാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു. ഇതിലൂടെ പഞ്ചായത്തിലെ 200-ലധികം ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും.

ഉദ്ഘാടനസമ്മേളനത്തില്‍ ക്ഷിരോത്പാദക സംഘം പ്രസിഡന്റ് മാണി ജെ. ബാബു അധ്യക്ഷനായി. വാര്‍ഡുമെമ്പര്‍ സജയകുമാര്‍, ഡയറി ഇന്‍സ്ട്രക്ടര്‍ സുധീഷ്, മറ്റു ഭാരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.