Menu Close

Category: മുന്നറിയിപ്പ്

എന്താണ് കള്ളക്കടല്‍?

കേരളത്തിലെ പല കടല്‍ത്തീരങ്ങളിലും നാശനഷ്ടമുണ്ടാക്കുന്നതായി വാര്‍ത്തകളില്‍ കടന്നുവരുന്ന പേരാണ് കള്ളക്കടല്‍ പ്രതിഭാസം (Swell Surge). എന്താണിത്?ശക്തിയായ കടലാക്രമണത്തിന് കാരണമായി മാറുന്നതാണ് ‘കള്ളക്കടല്‍’ പ്രതിഭാസം. അതെന്തെന്നറിയാന്‍ ആദ്യം തിരമാലകളെക്കുറിച്ചറിയണം. തീരപ്രദേശത്തു നാം സാധാരണയായി കാണുന്ന തിരമാലകളെല്ലാം…

മഴക്കാലപൂർവ്വ ശുചീകരണം: ജില്ലാതലത്തില്‍ കരുതല്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു.തദ്ദേശ…

ഉഷ്ണതരംഗസാധ്യത: പകൽ 11 മുതൽ വൈകുന്നേരം 3 വരെ, ജാഗ്രതകര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടു വെയില്‍ കൊള്ളരുത്.

ഉഷ്ണതരംഗസാധ്യത കൂടിനില്‍ക്കുന്നതിനാല്‍ പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ഇതിനനുസരിച്ച്…

ഉഷ്ണതരംഗഭീഷണി: മനുഷ്യന്റെയും വളര്‍ത്തുമൃഗങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനുള്ള സമഗ്ര മാർഗ്ഗ നിർദ്ദേശങ്ങൾ

അന്തരീക്ഷതാപനില സാധാരണയിലുമധികം തുടര്‍ച്ചയായി ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയെയാണ് ഉഷ്ണതരംഗം (heat wave) എന്നുപറയുന്നത്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കൊടുംചൂടാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നിത്യജീവിതം പോലും ദുസ്സഹമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനമാണ് കേരളം…

ചൂടുകൂടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തില്‍ പൊതുവേ ഉയർന്ന ചൂടാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാനിർദേശങ്ങൾ:സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. അതുകൊണ്ട്…

കുട്ടനാട്ടില്‍ മുഞ്ഞ, ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കരുത്

കുട്ടനാട്ടില്‍ പുഞ്ചകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നിരന്തരം നെല്‍ച്ചെടിയുടെ ചുവട്ടില്‍ പരിശോധന നടത്തേണ്ടതുമാണ്. ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കുന്നത് കീടബാധ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് ബാധിക്കുന്നതിന്…

കാര്‍ഷികവിളകള്‍ക്ക് അശാസ്ത്രീയചികിത്സ അനുവദിക്കരുത്

വീടുകള്‍ കയറിയിറങ്ങി വിവിധ കാര്‍ഷികവിളകള്‍ക്കു ശുശ്രൂഷ നല്‍കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ശാസ്ത്രീയപിന്‍ബലമില്ലാത്ത ചികിത്സാരീതിയുമായാണ് ഇവരെത്തുക. അവരുടെ അവകാശവാദങ്ങള്‍ ഒറ്റനോട്ടത്തില്‍ വളരെ ആധികാരികമെന്നു തോന്നും. പക്ഷേ, കൃഷിശാസ്ത്രജ്‍ഞരുടെ അഭിപ്രായത്തില്‍ ഇവയൊന്നിനും കൃഷിവകുപ്പിന്റെ അംഗീകാരമില്ല. കഴിഞ്ഞ…

പേ വിഷബാധ : എങ്ങനെ ജാഗ്രത പാലിക്കാം?

പേവിഷം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗമാണ് പേവിഷബാധ. ഏകദേശം ഇരുപതിനായിരം റാബീസ് മരണങ്ങളാണ് ഒരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ലോകത്താകമാനമുള്ള റാബീസ് മരണങ്ങളുടെ 36% ആണിത്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ദുരന്തമാണിത്.…

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാനിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ…

എമര്‍ജന്‍സി കിറ്റില്‍ എന്തൊക്കെ വേണം?

ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒരു എമര്‍ജന്‍സികിറ്റ്‌ തയ്യാറാക്കി വെക്കേണ്ടതാണ്‌. താഴെപ്പറയുന്ന വസ്തുക്കളാണ്‌ കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്‌.എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍ ഒരു കുപ്പി കുടിവെള്ളം ചീത്തയാവാതെ ഉപയോഗിക്കാന്‍ കഴിയുന്ന ലഘു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ( ഉദാ: കപ്പലണ്ടി,…