Menu Close

കൊല്ലത്ത് വെറ്ററിനറി സര്‍ജനെ ആവശ്യമുണ്ട്

കൊല്ലം ജില്ലയിലെ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കുന്നു. 2024 ഫെബ്രുവരി ഏഴിന് രാവിലെ 11 മുതല്‍ ജില്ലാ മൃഗസംരക്ഷണ ആഫീസിലാണ് അഭിമുഖം നടക്കുക. യോഗ്യത: സര്‍ജറിയില്‍ എം വി എസ് സി, ക്ലിനിക്കല്‍ ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി അല്ലെങ്കില്‍ പ്രിവന്റീവ് മെഡിസിന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0474 2793464.