Menu Close

Category: കൃഷിവാര്‍ത്ത

മൂല്യവര്‍ദ്ധിതോല്‍പന്നങ്ങളുടെ നിര്‍മ്മാണം, ബ്രാന്‍ഡിങ്, പാക്കിംഗ് മുതലായവയില്‍ കൃഷിവകുപ്പിന്റെ എല്ലാ സഹായങ്ങളും

നാളികേരത്തില്‍നിന്ന് വിവിധങ്ങളായ മൂല്യവര്‍ദ്ധിതോത്പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യുന്നതിലൂടെ കേരകര്‍ഷകര്‍ക്ക് മികച്ച വരുമാനമുണ്ടാക്കാന്‍ സാധിക്കും. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് കേരസമിതി ഉള്‍പ്പെടെ നിരവധി കര്‍ഷകക്കൂട്ടായ്മകള്‍ അതു തെളിയിച്ചിരിക്കുന്നു.നവകേരള സദസുമായി ബന്ധപ്പെട്ട് മലപ്പുറത്തെത്തിയ കൃഷിമന്ത്രി പി പ്രസാദ് മക്കരപ്പറമ്പ്…

രണ്ടുവര്‍ഷംകൊണ്ട് പൊതു ഓഫീസ് യാഥാര്‍ത്ഥ്യമാകും

കൃഷിവകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി തിരുവനന്തപുരത്ത് പൊതു ഓഫീസ് നിര്‍മ്മിക്കുന്നു. കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഇ-ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി പ്രവർത്തിക്കാനും ഇത് ഉതകും.…

2030 ഓടുകൂടി കുളമ്പുരോഗം നിര്‍മാർജ്ജനം ചെയ്യും

ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായി നാലാംഘട്ട കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് 2023 ഡിസംബര്‍ ഒന്നിന് ആരംഭിക്കുകയാണ്. 2009 ലെ മൃഗങ്ങള്‍ക്കുളള സാംക്രമികരോഗനിയന്ത്രണ നിര്‍മ്മാര്‍ജ്ജന ആക്ട് പ്രകാരം കുളമ്പുരോഗ കുത്തിവെയ്പ്പ് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. 2025…

അവസാനതീയതി 2024 ജനുവരി 31

ജൈവകര്‍ഷകര്‍ക്കുള്ള കേരളത്തിലെ ഏറ്റവും വിപുലമായ പുരസ്കാരമായ അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു.മൂന്നുവര്‍ഷത്തിനുമേല്‍ പൂര്‍ണ്ണമായും ജൈവഭക്ഷണക്കൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തില്‍…

സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പി.പ്രസാദ്

കൃഷിഭവന്റെ സേവനങ്ങള്‍ വിലയിരുത്തേണ്ടത് കര്‍ഷകരും പൊതുജനങ്ങളുമാണെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കൃഷിഭവനുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.സോഷ്യല്‍ ഓഡിറ്റിംഗ് കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍…

പരിസ്ഥിതി സംരക്ഷണവും കർഷകരുടെ വരുമാനം ഉറപ്പാക്കലും ജൈവ കാർഷിക മിഷന്റെ ലക്ഷ്യം: കൃഷി മന്ത്രി

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാർഷിക മിഷൻ രൂപീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ചുള്ള ഉപജീവനമാർഗം സ്വീകരിക്കുന്ന കർഷകർക്ക് കൃഷിയിടത്തിൽ നിന്നു പരമാവധി…

സംസ്ഥാനത്ത് ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ 27 വിളകള്‍

രണ്ട് കേന്ദ്രാവിഷ്‌കൃത ഇൻഷുറൻസ് പദ്ധതിയും സംസ്ഥാനവിള ഇൻഷുറൻസ് പദ്ധതിയും ഉൾപ്പെടെ മൂന്ന് വിള ഇൻഷുറൻസ് പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും ഇവയിലൂടെ കർഷകർക്ക് പരമാവധി ധനസഹായം സമയബന്ധിതമായി എത്തിക്കുകയാണ് ലക്ഷ്യമെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.…

അഞ്ചുവര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതി

മാതൃകാകൃഷിയിടങ്ങള്‍ സ്ഥാപിക്കുന്നതിനായി കൃഷിഭവനുകള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സജീവമായി കൃഷിയിലുള്ള കര്‍ഷകര്‍ക്ക് ഇതിനു ശ്രമിക്കാവുന്നതാണ്. കൃഷിയിടത്തിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കി കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം 5 വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്നതാണ് ഫാംപ്ലാന്‍വികസന സമീപനത്തിന്റെ ലക്ഷ്യം.…

ഒക്ടോബര്‍ 31 നുമ്പ് നിലവിലുള്ളവരും പുതുതായി ചേരുന്നവരും e-KYC പൂര്‍ത്തിയാക്കണം

പി എം കിസാന്‍ സമ്മാന്‍നിധി പദ്ധതിയുടെ ആനുകൂല്യം അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ ശ്രദ്ധിക്കുക. e-KYC നടപടികള്‍ 2023 ഒക്ടോബര്‍ 31 നകം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഇനി പദ്ധതി അനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല എന്നു മാത്രമല്ല, അപ്രകാരം അനര്‍ഹരാകുന്നവര്‍ ഇതുവരെ…

കർഷകന്റെ നെല്ല് പാടത്തോ വെള്ളത്തിലോ കൂട്ടിയിടേണ്ട അവസ്ഥ ഉണ്ടാകില്ല

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പുന്നപ്ര വടക്ക് പഞ്ചായത്തിലെ മുന്നൂറാം പാടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലുസംഭരണത്തില്‍ പണ്ടുമുതലേ…