Menu Close

നവകേരളസദസ്സിന്റെ തുടര്‍ച്ചയായി കര്‍ഷകരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം

നവകേരളസദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്തമേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ടു സംവദിക്കുന്നു. ഈ മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷകസംവാദം 2024 മാര്‍ച്ച് 2 ന് ആലപ്പുഴ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ച് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കും. സംസ്ഥാനതലത്തില്‍ വിവിധ മേഖലകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കാര്‍ഷികസംരംഭകര്‍, കാര്‍ഷികമേഖലയിലെ അക്കാദമിക് സ്ഥാപനങ്ങള്‍, കര്‍ഷക- കര്‍ഷകത്തൊഴിലാളി സംഘടനാപ്രതിനിധികള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി അന്നേദിവസം സംവദിക്കുന്നതാണ്. കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രസ്തുത പരിപാടിയില്‍ മത്സ്യബന്ധന- സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍, മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചു റാണി, രാഷ്ട്രീയപ്രമുഖര്‍, കൃഷി-കൃഷി അനുബന്ധ മേഖലയിലെ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും.