Menu Close

2030 ഓടുകൂടി കുളമ്പുരോഗം നിര്‍മാർജ്ജനം ചെയ്യും

ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായി നാലാംഘട്ട കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് 2023 ഡിസംബര്‍ ഒന്നിന് ആരംഭിക്കുകയാണ്. 2009 ലെ മൃഗങ്ങള്‍ക്കുളള സാംക്രമികരോഗനിയന്ത്രണ നിര്‍മ്മാര്‍ജ്ജന ആക്ട് പ്രകാരം കുളമ്പുരോഗ കുത്തിവെയ്പ്പ് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. 2025 ഓടുകൂടി കുളമ്പുരോഗം നിയന്ത്രണവിധേയമാക്കുന്നതിനും 2030 ഓടുകൂടി നിര്‍മാർജ്ജനം ചെയ്യുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇതുവഴി മാംസം, പാല്‍, തുകല്‍, അവയുടെ ഉല്‍പ്പനങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. നാലുമാസത്തിനു മുകളില്‍ പ്രായമുളള പശു/എരുമ വര്‍ഗ്ഗ ത്തിലുളള ഉരുക്കള്‍ക്കാണ് കുത്തിവയ്പ്പെടുക്കുന്നത്. (അവസാന മൂന്നുമാസം ഗര്‍ഭാവസ്ഥയിലുളളവ/അസുഖമുളളവ/നാല് മാസത്തിന് താഴെ പ്രായമുളള കിടാങ്ങള്‍ എന്നിവയെ ഒഴിവാക്കും). വാക്സിനേഷന്‍ യജ്ഞം വിജയിപ്പിക്കുന്നതിന് സംസ്ഥാനം പൂര്‍ണ്ണമായും സജ്ജമാണ്. എല്ലാ കര്‍ഷകരും ഈ അവസരം പൂര്‍ണ്ണമായും പ്രയോജനപ്പെടു ത്തി സ്വന്തം ഉരുക്കളെ പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കേണ്ടതാണ്.