Menu Close

Category: കൃഷിവാര്‍ത്ത

ചേലക്കരയില്‍ കെട്ടിക്കിടന്ന വള്ളിപ്പയര്‍ വിറ്റഴിഞ്ഞത് മണിക്കൂറുകള്‍ക്കുള്ളില്‍

ഓണത്തിനുശേഷമുള്ള വിപണിയില്‍ ആവശ്യക്കാരില്ലാതായതോടെ കെട്ടിക്കിടന്ന ടണ്‍കണക്കിനു വള്ളിപ്പയര്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയുടെ ശക്തികൊണ്ട് വിറ്റുതീര്‍ന്നത് ആവേശകരമായ അനുഭവമായി. ചേലക്കര കളപ്പാറ വി എഫ് പി സി കെ യിൽ ബാക്കിയായ മൂന്നു ടൺ വള്ളിപ്പയറാണ് ഇങ്ങനെ…

നെല്ലുകര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയത് ₹1854 കോടി. ഇനി നൽകാനുള്ളത് ₹216 കോടി

2022-23 സീസണിൽ കർഷകരിൽനിന്നു സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. 2,50,373 കർഷകരിൽ നിന്നായാണ് 7,31,184 ടൺ…

വ്യവസായവും കൃഷിയും ഇനി കളമശ്ശേരിയില്‍ കൈകോര്‍ക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് പ്രോസസിംഗ് പാർക്ക് വരുന്നു

മന്ത്രിമാരും സാംസ്കാരികപ്രവര്‍ത്തകരും പങ്കെടുത്ത കളമശ്ശേരി കാര്‍ഷികോത്സവം സമാപനസമ്മേളനം കര്‍ഷകരുടെയും വന്‍ജനാവലിയുടെയും പങ്കാളിത്തം കൊണ്ട് ജനകീയോത്സവമായി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കളമശ്ശേരിക്ക് കൂൺഗ്രാമവും കേരഗ്രാമവും അഗ്രോ പാർക്കും വാഗ്ദാനം…

വരാന്‍പോകുന്നത് കര്‍ഷകര്‍ക്ക് നിലയും വിലയുമുള്ള കാലം : മമ്മൂട്ടി

മറ്റുള്ള ഏത് തൊഴിലിനേക്കാളും ബഹുമാന്യത ഭക്ഷണം ഉല്പാദിപ്പിക്കുന്നതിനാണെന്ന് സിനിമാതാരം മമ്മൂട്ടി. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ ഏറ്റവും ബഹുമാന്യര്‍ കര്‍ഷകര്‍ തന്നെയാണ്. കർഷകന് സമൂഹത്തിൽ…

മികച്ച കൃഷിഭവന്‍ പാലക്കാട് ആലത്തൂർ. മികച്ച ജൈവകൃഷി നടത്തുന്ന നിയോജക മണ്ഡലം കല്യാശേരി

2022 ലെ സംസ്ഥാന കര്‍ഷകഅവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കൃഷിമന്ത്രി പി പ്രസാദാണ്‌ കൃഷി വകുപ്പിന്റെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്‌.മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം വയനാട് പുൽപ്പള്ളി സ്വദേശി കെ എ റോയിമോന്‌. രണ്ടു…

പോത്തിനെ വളര്‍ത്തി കാശുണ്ടാക്കാം. എംപിഐയുടെ കിടിലന്‍ ഓഫര്‍

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി ലാഭമുണ്ടാക്കണോ? ഇതാ ലളിതവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ അവസരം നിങ്ങളെത്തേടിയെത്തിയിരിക്കുന്നു. മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയില്‍ഇപ്പോൾ അപേക്ഷിക്കാം. പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും സൗജന്യമായി നിങ്ങള്‍ക്കു നല്‍കും. വളര്‍ത്തി വലുതാക്കിക്കൊടുത്താല്‍…

കേരളത്തിലെ പശുക്കള്‍ ഇനി സ്മാര്‍ട്ട് പശുക്കള്‍

രാജ്യത്താദ്യമായി കന്നുകാലികളില്‍ റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം (RFID) ഘടിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതി പുരോഗതിയിലേക്ക്. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പത്തനംതിട്ട ജില്ലയില്‍ വിജയകരമായി നടപ്പാക്കിവരുന്നു. കേരള…

വയലുകള്‍ക്കു മുകളില്‍ യന്ത്രത്തുമ്പികള്‍ പറന്നുതുടങ്ങി

ആളില്ലാവിമാനങ്ങളായ ഡ്രോണുകള്‍ കേരളത്തിന്റെ ആകാശത്ത് സ്ഥിരം കാഴ്ചയായിട്ട് വളരെ കുറച്ചുനാളേ ആയിട്ടുള്ളൂ. ആദ്യം സിനിമാഷൂട്ടിങ്ങിനായിരുന്നു പ്രത്യക്ഷപ്പെട്ടത്. പിന്നെ ഷോര്‍ട്ട് ഫിലിമുകള്‍ക്കു പോലും ഒഴിവാക്കാനാവാത്തതായി. കല്യാണവീടുകളിലും സമ്മേളനസ്ഥലങ്ങളിലും കറങ്ങിനടക്കാന്‍ തുടങ്ങി. പോലീസ് പോലും പെറ്റിക്കേസ് പിടിക്കാന്‍…

കര്‍ഷകര്‍ക്ക് പുതിയ ആധാര്‍- അഗ്രിസ്റ്റാക്ക് വരുന്നു

ആധാറിനു സമാന്തരമായി കര്‍ഷകരുടെ ഡിജിറ്റല്‍ വിവരശേഖരത്തിന് പുതിയ സംവിധാനം വരുന്നു. അഗ്രിസ്റ്റാക്ക് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. 2020 ല്‍ ആരംഭിച്ച ഈ പ്രോജക്ട് ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. വലിയ മാറ്റങ്ങള്‍ക്കു വഴിതുറക്കുന്നതാകും ഈ സംവിധാനമെന്ന് നിരീക്ഷകര്‍…