Menu Close

അവസാനതീയതി 2024 ജനുവരി 31

ജൈവകര്‍ഷകര്‍ക്കുള്ള കേരളത്തിലെ ഏറ്റവും വിപുലമായ പുരസ്കാരമായ അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു.
മൂന്നുവര്‍ഷത്തിനുമേല്‍ പൂര്‍ണ്ണമായും ജൈവഭക്ഷണക്കൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തില്‍ അമ്പതിനായിരം രൂപ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്, സ്കൂള്‍, കോളേജ്, വെറ്ററന്‍സ്, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകള്‍ക്കായി പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന അവാര്‍ഡുകളും ഉണ്ടായിരിക്കും.
ഇന്‍ഫോസിസ് സ്ഥാപരിലൊരാളായ എസ് ഡി ഷിബുലാല്‍ നേതൃത്വം നല്‍കുന്ന സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ 2009 മുതല്‍ നല്‍കിവരുന്ന പുരസ്കാരമാണ് അക്ഷയശ്രീ. മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനും ജൈവകൃഷി പ്രചാരകനുമായ കെ വി ദയാല്‍ ആണ് അക്ഷയശ്രീ പുരസ്കാരസമിതിയുടെ കണ്‍വീനര്‍.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി: 2024 ജനുവരി 31. കൂടുതല്‍
വിവരങ്ങള്‍ക്ക് അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പി. ഓ. ആലപ്പുഴ 688525 എന്ന വിലാസത്തിലോ 9447114526 ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക