Menu Close

നാളികേര സംഭരണത്തിന് കൃഷിയിടത്തിന്റെ പരമാവധി വിസ്തൃതി 15 ഏക്കറാക്കി ഉയർത്തി: കൃഷിമന്ത്രി പി പ്രസാദ്

15 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരിൽനിന്ന് നാളികേരം സംഭരിക്കുവാന്‍ സർക്കാർ അനുമതി നൽകിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്തൃതി 5 ഏക്കറായിരുന്നു.
അഞ്ചേക്കറിൽ കൂടുതൽ സ്ഥലത്ത് നാളികേര ഉൽപ്പാദനം നടത്തുന്ന കർഷകരെക്കൂടി കൊപ്ര സംഭരണപദ്ധതിയുടെ ഗുണഭോക്താക്കളാക്കണമെന്ന ആവശ്യം കൊപ്ര സംഭരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി ചർച്ച ചെയ്തിരുന്നു. അതനുസരിച്ച് 15 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരിൽനിന്നും കൊപ്ര സംഭരണത്തിനായി പച്ചത്തേങ്ങ സംഭരിക്കുന്നതിന് ശുപാർശ നൽകി. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ പച്ച തേങ്ങാസംഭരണത്തിലും നാഫെഡ് മുഖേനയുള്ള കൊപ്രാസംഭരണത്തിന്റെ ഭാഗമായ പച്ചതേങ്ങസംഭരണത്തിനും 15 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരിൽ നിന്നും പച്ചതേങ്ങ സംഭരിക്കുന്നതിന് അനുമതി നൽകുകയായിരുന്നു.