Menu Close

Category: കൃഷിഗുരു

വരള്‍ച്ച ബാധിക്കാതിരിക്കാന്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. അവ ഏതൊക്കെ?

കാലാവസ്ഥാവ്യതിയാനം ലോകത്തെമ്പാടും അതിരൂക്ഷമായ പ്രശ്നങ്ങളാണു സൃഷ്ടിക്കുന്നത്. ബാംഗളുരുവില്‍ ജലക്ഷാമം, ഒമാനിലും UAE യിലും പെരുമഴയും വെള്ളപ്പൊക്കവും, കേരളത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണതരംഗം, കാടിറങ്ങിവരുന്ന വനജീവികൾ.. ഇതൊക്കെ തകിടംമറിഞ്ഞ കാലാവസ്ഥയുടെ അനന്തരഫലങ്ങളാണ്.ഒരു ദുരന്തം വരാതിരിക്കാൻ ചെയ്യേണ്ട…

വരൂ, ഹീറോയിസം കാണിക്കാം തക്കാളിയില്‍

വിപണിയറിഞ്ഞ് പണിയെടുത്താല്‍ കൃഷിയുടെ സീന്‍ മാറും. അല്ലാതെ പഴകിയ ധാരണകളുമായിരുന്നാല്‍ ഉള്ളതുകൊണ്ടു തൃപ്തിപ്പെടേണ്ടിവരും. രണ്ടിലേതുവേണമെന്ന് ചിന്തിക്കേണ്ട സമയമാണിത്. ഇക്കാര്യം നമുക്ക് അടുത്തസമയത്തെ കമ്പോളനിലവച്ച് ഒന്നു പരിശോധിക്കാം.ഉദാഹരണത്തിന് തക്കാളി എടുക്കാം. പോയ വർഷങ്ങളിലെ ട്രെൻഡ് വച്ചുനോക്കിയാല്‍…

‘ഈ പൂക്കള്‍ എന്റെ ഹൃദയമാണ്’ എന്നുപറയുംമുമ്പ് നിങ്ങളുടെ കൈയിലെ പൂക്കളെ അറിയൂ

കൊളംബിയയിലെ പനനീര്‍പ്പൂക്കൃഷി ഇന്ന് ഫെബ്രുവരി 14 പ്രണയദിനമാണ് (Valentine’s Day). പണ്ട്, വീട്ടുമുറ്റത്തെ ചെമ്പകത്തില്‍നിന്ന് ശ്രദ്ധയോടെ ഇറുത്തെടുത്ത ചെമ്പകപ്പൂക്കള്‍ കൈവെള്ളയില്‍ ഹൃദയംപോലെ ചേര്‍ത്തുപിടിച്ച്, വഴിവക്കില്‍കാത്തുനിന്ന്, പ്രിയപ്പെട്ടയൊരാള്‍ക്ക് വിറയലോടെനീട്ടിയ നാളുകള്‍ ഓര്‍ത്തുപോകുന്നുണ്ടോ? എങ്കില്‍, നമുക്കിപ്പോള്‍ അമേരിക്കയില്‍…

കളകളെ അറിയാം, വരുതിയിലാക്കാം : പ്രമോദ് മാധവന്‍

കളിയായി പറഞ്ഞുപോകാവുന്ന പേരല്ല കളകള്‍ (weeds) എന്നത്. ഭൂമധ്യരേഖയോടുചേര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയിൽ (Tropical Climate) കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇവയുടെ ശല്യം. അധ്വാനവും കൃഷിച്ചെലവും കൂട്ടുന്ന ഏടാകൂടമാണ് കളനിയന്ത്രണം.കൃഷിയിലും പരിസ്ഥിതിയിലും കളകളുണ്ടാക്കുന്ന…

കൃഷി ശാസ്ത്രീയമാകാന്‍ ഈ 25 കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി

പ്രമോദ് മാധവന്‍ കൃഷി ചെയ്യാനിറങ്ങി നഷ്ടമായി എന്നു വിലപിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അതില്‍ രണ്ടു വിഭാഗമുണ്ട്. കൃഷി ചെയ്തവര്‍ കൃഷി ചെയ്യാത്തവര്‍ഇതില്‍ ഒന്നാമത്തെ വിഭാഗക്കാര്‍ക്കുവേണ്ടി മാത്രമാണ് ഈ കുറിപ്പ്.എന്തുകൊണ്ടായിരിക്കും നിങ്ങളുടെ കൃഷി ലാഭകരമാകാതെ പോയത്…

വെയിലുള്ളിടത്തേ വിളവുള്ളൂ. വെയില്‍മഹിമയെക്കുറിച്ച് പ്രമോദ് മാധവന്‍

കൃഷിയുടെ ബാലപാഠത്തിലെ ഒന്നാമധ്യായമാണ് ‘വെയിലില്ലെങ്കിൽ വിളവില്ല’ എന്നത്. ചെടികൾ ഇന്നലെക്കൊണ്ട വെയിലാണ് നാളത്തെ അവയുടെ വിളവ്. അതിനാല്‍ വെയില്‍നോക്കി കൃഷിചെയ്യാന്‍ കര്‍ഷകര്‍ അറിഞ്ഞിരിക്കണം. വെയിലിന്റെ മഹത്വത്തെക്കുറിച്ചാണ് ഇന്നു നമ്മള്‍ ചർച്ച ചെയ്യുന്നത്. സൂര്യപ്രകാശം (Light…

കൃഷി ഒരു യുദ്ധമാണ്. ജയിക്കാനുള്ള തന്ത്രങ്ങളറിയണം

എല്ലാത്തിനും ഒരു സമയമുണ്ട് എന്നു കേട്ടിട്ടില്ലേ. ഓരോ കൃഷി ഇറക്കുന്നതിനുമുണ്ട് അതിന്റേതായ നേരവും കാലവും. നമ്മുടെ പൂര്‍വ്വികര്‍ കൃത്യമായി അതു കണക്കുകൂട്ടിയിരുന്നു. അതാണ് ഞാറ്റുവേലകളായി നമുക്കു മുന്നിലുള്ളത്. കാലാവസ്ഥയിലെ കുഴഞ്ഞുമറിച്ചിലുകള്‍ ഞാറ്റുവേലക്കണക്കുകളെ കാര്‍ന്നുതുടങ്ങി യിട്ടുണ്ടെങ്കിലും…

നിലമൊരുക്കി കൃഷി നമ്മെ കാത്തിരിക്കുന്നു

കൃഷി ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കാന്‍ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടും നന്നായി. കാരണം, കൃഷിയിലേക്കിറങ്ങാന്‍ ഏറ്റവും നല്ല സമയമാണിത്.എന്തുകൊണ്ടാണ് ഇതു നല്ല സമയം എന്നുപറയുന്നത്?കൃഷിചെയ്യാൻ മുന്നോട്ടുവരുന്നവർക്ക് ഏറ്റവും പറ്റിയ ഒരു രാഷ്ട്രീയ -സാമൂഹ്യ -സാങ്കേതിക കാലാവസ്ഥ…

സംയോജിതകൃഷിയില്‍ വിജയിയാകാന്‍ ഓര്‍ത്തിരിക്കേണ്ട പാഠങ്ങള്‍

കര്‍ഷകര്‍ രണ്ടുതരം കൃഷിയില്‍ ചെലവഴിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ രണ്ടായി തിരിക്കാം. ഭാഗികമായ സമയം കൃഷി ചെയ്യുന്നവരും മുഴുവന്‍സമയം കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും. ഈ കുറിപ്പ് മുഖ്യമായും മുഴുവൻ സമയ കർഷകർക്ക് (Full time farmers)…

കര്‍ഷക/കർഷകന്‍ ആകാന്‍ 12 വിജയമന്ത്രങ്ങള്‍

ഒന്നും ചെയ്യാനാവില്ല, അതുകൊണ്ട് കൃഷി ചെയ്തുകളയാം എന്നുവിചാരിച്ച് ഇനിയുള്ള കാലത്ത് ആരും കൃഷിയിലേക്കു വരേണ്ടതില്ല. ഭാവി കൃഷിയുടേതാണ്, കര്‍ഷകരുടേതാണ്. പക്ഷേ, അവിടെ നല്ല കൃഷിക്കാരാകാന്‍ മൂന്നു കാര്യങ്ങളില്‍ മികവ് വേണം. 12 കാര്യങ്ങള്‍ പ്രയോഗിക്കണം.വേണ്ട…