കോഴിക്കോട് ജില്ലയില്‍ നിപ്പവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു.പഴംതീനിവവ്വാലുകള്‍ നിപ്പവൈറസിന്റെ സ്വാഭാവികവാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാവൈറസ് വവ്വാലുകളില്‍നിന്നു പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍നിന്ന് മനുഷ്യരിലേക്കു പകരുകയുമാണ്…
എറണാകുളം, ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 21ന് കര്‍ഷകര്‍ക്കായി പശുവളര്‍ത്തല്‍ പരിശീലന പരിപാടി നടത്തുന്നു. മൃഗസംരക്ഷണമേഖലയിലെ പുതുസംരംഭകര്‍/ തുടക്കക്കാര്‍ എന്നിവര്‍ക്കായാണ് ഈ പരിശീലനം നടത്തുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രാവിലെ 10 മണി…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ തേനീച്ചവളര്‍ത്തലില്‍ 2023 സെപ്തംബര്‍ 29 ന് പ്രായോഗിക പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 28 നു മുമ്പായി ബന്ധപ്പെടുക. ഫോണ്‍: 0487-2370773
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ (KCAET) ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിലെ ഒഴിവുകള്‍ വന്നിട്ടുള്ള സീറ്റുകളിലേക്കും പിന്നീട് വരാവുന്നതുമായ…
കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ഹൈടെക് കൃഷി വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ 02 നകം കോഴ്സില്‍…
വി എച്ച് എസ് സി (കൃഷി) സര്‍ട്ടിഫിക്കറ്റ്, കൃഷി അല്ലെങ്കില്‍ ജൈവകൃഷിയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. www.keralaagriculture.gov.in ല്‍ സെപ്റ്റംബര്‍ 28നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രതിമാസം 5000…
കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരസമിതികൾക്ക് മൂന്നുലക്ഷം രൂപ വരെ വിലവരുന്ന കാർഷികയന്ത്രങ്ങൾ നിബന്ധനകൾക്കു വിധേയമായി സൗജന്യനിരക്കിൽ വിതരണം ചെയ്യുന്നു. നടീൽയന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകൾ, ടില്ലർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർഷികയന്ത്രങ്ങൾ. കഴിഞ്ഞവർഷങ്ങളിൽ…
പി.എം. കിസാന്റെ ഗഡുക്കള്‍ മുടങ്ങി കിടക്കുന്നവര്‍ക്കും പുതായതായി പി.എം. കിസാന്‍ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോസ്റ്റോഫീസുകളിലൂടെ പ്രത്യേക സേവനം ഒരുക്കുന്നു. ഗുണഭോക്താക്കള്‍ക്ക് സമീപത്തുള്ള പോസ്റ്റ് ഓഫീസിലെത്തി എ.പി.പി.ബി. അക്കൗണ്ട് ആരംഭിച്ച് ആധാര്‍ സീഡഡ് അക്കൗണ്ട്…
ആലപ്പുഴ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസംപാദയോജന പദ്ധതിയുടെ 2023-24 വര്‍ഷത്തെ ജില്ലാപ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്തുപരിപാലന യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), മെക്കനൈസ്ഡ്…
കൃഷിഭവനുകളുമായി ബന്ധപ്പെട്ടുപ്രവർത്തിച്ച് സംസ്ഥാനത്തെ കാർഷികരംഗത്തെപ്പറ്റി മനസിലാക്കാനും ക്രോപ്പ്പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധമേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് 2023 സെപ്റ്റംബർ 19 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓഫീസുമായി…