Menu Close

തൃശൂര്‍ ജില്ലാ ക്ഷീരസംഗമം ലോഗോ ഡിസൈന്‍ ചെയ്യാം

പഴയന്നൂര്‍ ബ്ലോക്കിലെ എളനാട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന തൃശൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം 2023 – 24 നു ഉചിതമായ ലോഗോ കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കുന്നതാണ്. ലോഗോയ്ക്ക് ക്ഷീര മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആശയം ഉണ്ടായിരിക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചതോ മറ്റു മത്സരങ്ങള്‍ക്ക് അയച്ചതോ ആയ ലോഗോ ആയിരിക്കരുത്. 2023 ഡിസംബര്‍ 27 നു വൈകീട്ട് 5 മണിക്ക് മുന്‍പായി tsrdks2023@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലോഗോ ലഭിച്ചിരിക്കണം. ലോഗോയോടൊപ്പം അയക്കുന്ന വ്യക്തിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ക്കേണ്ടതാണ്. ജില്ലാ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.