Menu Close

Category: മൃഗസംരക്ഷണം

2022-23 ക്ഷീരസഹകാരി അവാർഡുകൾ മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു

മികച്ച ക്ഷീരകർഷകര്‍ക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പ് നല്‍കുന്ന ക്ഷീരസഹകാരി അവാർഡുകൾ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാന ക്ഷീരസഹകാരി അവാർഡിനായത് ഷൈൻ കെ.ബി. ഇടുക്കി ജില്ലയിലെ ഇളംദേശം ക്ഷീരവികസനയൂണിറ്റ് അമയപ്ര ക്ഷീരസംഘത്തിലെ അംഗമാണ്.…

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വേണ്ടവര്‍ നിങ്ങളുടെ മൃഗാശുപത്രിയിലെത്തൂ. അവസാനതീയതി : 2024 ഫെബ്രുവരി 15

മൃഗസംരക്ഷണമേഖലയിലുള്ള പരമാവധി കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഗുണഭോക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് ജനുവരി 15 മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍ ആരംഭിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തി മൃഗപരിപാലനം ചെയ്യുന്ന കര്‍ഷകര്‍ക്ക്…

മൃഗങ്ങളോടു ക്രൂരത പാടില്ല : മന്ത്രി ജെ ചിഞ്ചുറാണി

മൃഗങ്ങളോട് ഒരുതരത്തിലുമുള്ള ക്രൂരതയും പാടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം രാമവര്‍മ ക്ലബ്ബില്‍ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല സെമിനാറും സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരുമമൃഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ നടപടികളെടുക്കും. വെറ്ററിനറി…

പാലിനു മില്‍മ നല്‍കുന്ന വില ലിറ്ററിന് 48.31 രൂപ

ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ 50 പൈസ അധിക പാല്‍വില നല്‍കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. 2023 ഡിസംബറില്‍ യൂണിയന് നല്‍കിയ പാലളവിന്റെ അടിസ്ഥാനത്തിലാണ്…

തീറ്റപ്പുല്ലിന് ഇനിയും സബ്സിഡി നല്‍കും

ക്ഷീരകർഷകർക്ക് കൂടുതൽ പശുക്കളെ വാങ്ങുന്നതിനായി പലിശരഹിതവായ്പകൾ അനുവദിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. പുതുക്കാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാലുത്പാദനത്തിൽ പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനത്തിലാണ് സംസ്ഥാന സർക്കാർ. തീറ്റപ്പുൽക്കൃഷിക്ക്…

കാലാവസ്ഥ വ്യതിയാനം മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ നാടൻ പശുക്കളുടെ ജനിതക മൂല്യം നിലനിർത്തണം

പതിനഞ്ചാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസിന്റെയും അന്തർദേശീയ സെമിനാറിന്റെയും ഭാഗമായി നടന്ന പാനല്‍ ചർച്ചയില്‍ തമിഴ്നാട് വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ ശെല്‍വകുമാര്‍ സംസാരിക്കുന്നു. പൂക്കോട് വെറ്ററിനറി കോളേജിലെ കബനി…

ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന പാല്‍ പരിശോധിച്ച് മായം കണ്ടെത്തിയാൽ കർശനനടപടി

Cattle രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാല്‍ പരിശോധിച്ച് മായം കണ്ടെത്തിയാൽ കർശനമായി തടയുമെന്നും കാസര്‍കോട്…

കേരളീയത്തില്‍ എല്ലാ ദിവസവും പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍

കേരളീയത്തോടനുബന്ധിച്ച് എല്‍.എം.എസ് കോമ്പൗണ്ടില്‍ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ദിവസവും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍ പ്രവര്‍ത്തിക്കും. വൈകിട്ട് അഞ്ചുമണി മുതല്‍ ഒന്‍പതുമണിവരെ ഓമന മൃഗങ്ങളുടേയും പക്ഷികളുടേയും പോഷകാഹാരം…

ബാഹ്യപരാദങ്ങൾക്കെതിരെ കരുതൽ നടപടികൾ കൈക്കാള്ളുക.

മൃഗാശുപത്രിയിൽ ചാണകസാമ്പിൾ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയശേഷം മാത്രം ആവശ്യമെങ്കില്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരയ്ക്കുള്ള മരുന്നുനല്കുക.ജലസ്രോതസുകളില്‍ രോഗാണുക്കളുള്ള മലിനജലം കലരാന്‍ ഇടയുള്ളതിനാല്‍അണുനാശിനി ചേര്‍ത്തു ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക.