Menu Close

തീറ്റപ്പുല്ലിന് ഇനിയും സബ്സിഡി നല്‍കും

ക്ഷീരകർഷകർക്ക് കൂടുതൽ പശുക്കളെ വാങ്ങുന്നതിനായി പലിശരഹിതവായ്പകൾ അനുവദിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. പുതുക്കാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പാലുത്പാദനത്തിൽ പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനത്തിലാണ് സംസ്ഥാന സർക്കാർ. തീറ്റപ്പുൽക്കൃഷിക്ക് കൂടുതൽ സബ്‌സിഡി അനുവദിക്കും. കൂടുതൽ വെറ്ററിനറി ആംബുലൻസുകള്‍ സംസ്ഥാനത്തു സജ്ജമാക്കും. കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.