Menu Close

2022-23 ക്ഷീരസഹകാരി അവാർഡുകൾ മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു

മികച്ച ക്ഷീരകർഷകര്‍ക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പ് നല്‍കുന്ന ക്ഷീരസഹകാരി അവാർഡുകൾ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാന ക്ഷീരസഹകാരി അവാർഡിനായത് ഷൈൻ കെ.ബി. ഇടുക്കി ജില്ലയിലെ ഇളംദേശം ക്ഷീരവികസനയൂണിറ്റ് അമയപ്ര ക്ഷീരസംഘത്തിലെ അംഗമാണ്. മേഖലാ, ജില്ലാ അടിസ്ഥാനത്തിലെല്ലാംകൂടി 52 ക്ഷീരകർഷകരെയാണ് അവാർഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2022-23 വർഷത്തിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തിരിക്കുന്നത്.
സംസ്ഥാനതലജേതാവിന് ഒരുലക്ഷം രൂപ, മേഖലാതലത്തിൽ (തിരുവനന്തപുരം/എറണാകുളം/മലബാർ) അവാർഡിന് അർഹരായവർക്ക് 50,000 രൂപ വീതം, ജില്ലാതല അവാർഡുജേതാക്കൾക്ക് 20,000 രൂപ എന്നിങ്ങനെയാണ് പുരസ്കാരം. സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.

മറ്റ് അവാര്‍ഡ് ജേതാക്കള്‍:

തിരുവനന്തപുരം മേഖല
ജനറൽവിഭാഗം -വിമൽ വിനോദ്
വനിതാവിഭാഗം -ആർ. ബിയാട്രിസ്
എസ്.സി/എസ്.ടി വിഭാഗം -എൽ. ഗിരിജ

എറണാകുളം മേഖല
ജനറൽ വിഭാഗം -മാത്യു സെബാസ്റ്റ്യന്‍
വനിതാവിഭാഗം -അമ്പിളി എം.കെ
എസ്.സി/എസ്.ടി വിഭാഗത്തിൽ -റോയ് ചന്ദ്രന്‍

മലബാർ മേഖല
ജനറൽവിഭാഗം -മോഹൻദാസ് എം.വി
വനിതാവിഭാഗം -ലീമ റോസ്ലിൻ എസ്
എസ്.സി/എസ്.ടി വിഭാഗം -എ. രാജദുരെ

ക്ഷീരസഹകാരി-ജില്ലാതല അവാർഡ് ജേതാക്കള്‍:

തിരുവനന്തപുരം ജില്ല
ജനറൽ വിഭാഗം -തനലക്ഷ്മി എസ്
വനിതാ വിഭാഗം -ആർ. കനകമ്മ
എസ്.സി/എസ്.ടി വിഭാഗം -സി. ആർ. സിന്ധു.

കൊല്ലം ജില്ല
ജനറൽ വിഭാഗം -ഷാജി വി
വനിതാവിഭാഗം -ആർ. പ്രസന്നകുമാരി
എസ്.സി/എസ്.ടി വിഭാഗം -ഡോ.രമ

പത്തനംതിട്ട ജില്ല
ജനറൽ വിഭാഗം -കെ.എം ജോസഫ്
വനിതാവിഭാഗം -ലിറ്റി ബിനോയ്
എസ്.സി/എസ്.ടി വിഭാഗം -ബിനോയ് വി.ജെ

ആലപ്പുഴ ജില്ല
ജനറൽ വിഭാഗം-ഷിഹാബുദ്ദീൻ എം.എസ്
വനിതാ വിഭാഗം -എൽ. വത്സല
എസ്.സി/എസ്.ടി വിഭാഗം -ഷീലാ ധനജ്ഞയന്‍

കോട്ടയം ജില്ല
ജനറൽ വിഭാഗം -ബിജുമോൻ തോമസ്
വനിതാ വിഭാഗം -ആലീസ് സേവ്യര്‍
എസ്.സി/എസ്.ടി വിഭാഗം -പ്രകാശൻ എ.കെ

ഇടുക്കി ജില്ല
ജനറൽ വിഭാഗം -ജിൻസ് കുര്യന്‍
വനിതാ വിഭാഗം -നിഷ ബെന്നി
എസ്.സി/എസ്.ടി വിഭാഗം -രാമമൂർത്തി

എറണാകുളം ജില്ല
ജനറൽ വിഭാഗം -ജിനിൽ മാത്യു
വനിതാ വിഭാഗം -അല്ലി സൈമണ്‍
എസ്.സി/എസ്.ടി വിഭാഗം -അപർണ്ണ പി.കെ

തൃശ്ശൂർ ജില്ല
ജനറൽ വിഭാഗം -ജോണി ജോസഫ്
വനിതാ വിഭാഗം-ലക്ഷ്മി മേനോന്‍
എസ്.സി/എസ്.ടി വിഭാഗം -മൻദീപക് വി.എം

പാലക്കാട് ജില്ല
ജനറൽ വിഭാഗം -സേതുരാമലിംഗം
വനിതാ വിഭാഗം -എസ് ദിവ്യ
എസ്.സി/എസ്.ടി വിഭാഗം രാജേശ്വരി

മലപ്പുറം ജില്ല
ജനറൽ വിഭാഗം- ബിജു ജോണ്‍
വനിതാ വിഭാഗം -സജിത ഇ.പി
എസ്.സി/എസ്.ടി വിഭാഗം -പി. ചിഞ്ചു

കോഴിക്കോട് ജില്ല
ജനറൽ വിഭാഗം -ഡാന്റി ജോസഫ്
വനിതാ വിഭാഗം -കീർത്തി റാണി
എസ്.സി/എസി.ടി വിഭാഗം -തുളസി ബായ് എം.പി

വയനാട് ജില്ലം
ജനറൽ വിഭാഗം -ജോർജ് എം.കെ
വനിതാ വിഭാഗം – ലിസ്സമ്മ ജോർജ്
എസ്.സി/എസ്.ടി വിഭാഗം -സുധ സുരേന്ദ്രന്‍

കണ്ണൂർ ജില്ല
ജനറൽ വിഭാഗം -പ്രതീഷ് കെ
വനിതാ വിഭാഗം -സുലോചന വി.ബി
എസ്.സി/എസ്.ടി വിഭാഗം- കുമാരൻ എൻ

കാസർഗോഡ് ജില്ല
ജനറൽ വിഭാഗം -രവീന്ദ്രൻ പി.ടി
വനിതാ വിഭാഗം -മുംതാസ് അബ്ദുള്ളക്കുഞ്ഞി
എസ്.സി/എസ്.ടി വിഭാഗം- ഒ.എം. രാമചന്ദ്രന്‍