Menu Close

Category: കോട്ടയം

മുട്ട് കാരണം കർഷകർ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം

കോട്ടയം, പെരുമ്പുഴക്കടവിലെ മുട്ട് കാരണം പായിപ്പാട് ഗ്രാമപഞ്ചായത്തിലെ നെൽകർഷകർ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുന്നു. പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരമായ പെരുമ്പുഴക്കടവ് പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചതായും ടെൻഡർ നടപടികൾക്കുളള മുന്നൊരുക്കം തുടങ്ങിയെന്നും ചങ്ങനാശേരി ഗസ്റ്റ് ഹൗസിൽ…

പാമ്പാടിയിൽ കിസാൻ മേള നവംബർ 28, 29

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം, പാമ്പാടി ബ്ലോക്ക്പഞ്ചായത്തിനു കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിലെ കൃഷിഭവനുകൾ സംയുക്തമായി നടത്തുന്ന കാർഷികമേള ഇന്നും നാളെയുമായി (നവംബർ 28,29) പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഹാളിൽ നടക്കും. മേളയുടെ ഉദ്ഘാടനം…

ഉഴവൂരിൽ സ്ഥാപനതല കൃഷിസംരംഭത്തിന് തുടക്കം

കോട്ടയം, ഉഴവൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടപ്പാക്കുന്ന സ്ഥാപനതല കൃഷി സംരംഭത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ നിർവഹിച്ചു. ആദ്യഘട്ടമായി 30 ചട്ടികളിൽ പയർ, ചീര,…

സംരംഭകര്‍ ശ്രദ്ധിക്കുക. ഡി.പി.ആർ. ക്ലിനിക്കിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, യുവകർഷകർ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികൾ വിദഗ്ദ്ധരുടെ സഹായത്തോടെ സൗജന്യമായി തയ്യാറാക്കി നല്‍കുന്ന സംവിധാനമാണ് ഡി.പി.ആർ. ക്ലിനിക്കുകള്‍. ഇതിനായുള്ള അപേക്ഷകള്‍ കോട്ടയം, നാട്ടകം, കുമാരനല്ലൂർ,…

കാർഷികോത്പന്നങ്ങളുടെ റീട്ടെയിൽ ഔട്ട്ലെറ്റിന് അപേക്ഷിക്കാം

കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെ കീഴിലെ 2023-24 വർഷത്തിലെ കാർഷികോത്പന്ന ഫാംപദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപ ധനസഹായത്തോടെ കോട്ടയം ജില്ലയില്‍ റീട്ടെയിൽ ഔട്ട്ലെറ്റ് രൂപീകരിക്കുന്നു. കുടുംബശ്രീ/ പ്രാഥമിക കാർഷികസഹകരണ സംഘങ്ങൾ, ഫെഡറേറ്റഡ്, രജിസ്റ്റർഡ് ഓർഗനൈസേഷനുകൾ, റസിഡന്റ് അസോസിയേഷനുകൾ…

മത്സ്യവിത്ത് നിക്ഷേപം പരിപാടി ഉദ്ഘാടനം ചെയ്തു

കോട്ടയം, ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പരിപാടി 2023-24 പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പൊതുജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭയിലെ ആലുംമൂട്…

കാർഷിക പഠനപരിപാടി ‘തേൻ ഗ്രാമം പദ്ധതി’

കോട്ടയം, എലിക്കുളം ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി പഠന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിനി ജോയ്…

വാഴവിത്തുകൾ വിതരണം ചെയ്തു

കോട്ടയം, എലിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഏത്തവാഴവിത്തുകളുടെ വിതരണം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. 2.56 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 16 രൂപ നിരക്കിൽ 16,000 വാഴവിത്തുകളാണ് വിതരണം…

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം

കോട്ടയം, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 2023-24 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിർവഹിച്ചു. 4.73 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും നാലു മാസം…

വെറ്റിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന, അഴുത ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കട്ടപ്പന ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെയുള്ള ഫസ്റ്റ് ഷിഫ്റ്റിലേക്കും, രാത്രികാല അടിയന്തര…