Menu Close

പാമ്പാടിയിൽ കിസാൻ മേള നവംബർ 28, 29

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം, പാമ്പാടി ബ്ലോക്ക്പഞ്ചായത്തിനു കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിലെ കൃഷിഭവനുകൾ സംയുക്തമായി നടത്തുന്ന കാർഷികമേള ഇന്നും നാളെയുമായി (നവംബർ 28,29) പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഹാളിൽ നടക്കും. മേളയുടെ ഉദ്ഘാടനം ഇന്നുരാവിലെ 10.30 ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം നിർവഹിച്ചു.
മേളയുടെ ഭാഗമായി കാർഷികോത്പന്നങ്ങൾ, മൂല്യവർദ്ധിതോത്പന്നങ്ങൾ, കാർഷികയന്ത്രങ്ങൾ, നടീൽവസ്തുതകൾ എന്നിവയുടെ പ്രദർശനവും വിപണനവും നടക്കും. കാർഷികസെമിനാറുകൾ, എം.ഇ.എസ് പോർട്ടൽ രജിസ്ട്രേഷൻ, പി.എം. കിസാൻ പദ്ധതിയുടെ ഹെൽപ് ഡെസ്ക് എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.