Menu Close

ഉഴവൂരിൽ സ്ഥാപനതല കൃഷിസംരംഭത്തിന് തുടക്കം

കോട്ടയം, ഉഴവൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടപ്പാക്കുന്ന സ്ഥാപനതല കൃഷി സംരംഭത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ നിർവഹിച്ചു. ആദ്യഘട്ടമായി 30 ചട്ടികളിൽ പയർ, ചീര, വെണ്ട, പാവൽ എന്നിങ്ങനെയുള്ള പച്ചക്കറികളാണ് നട്ടത്. പഞ്ചായത്തോഫീസിലെ ജൈവമാലിന്യം വളമാക്കി മാറ്റി ഉപയോഗിക്കും. അതുവഴി ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തി കൃഷിസംരംഭം വിജയകരമായി നടപ്പാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിനു ജോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ന്യൂജന്റ് ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോണിസ് പി. സ്റ്റീഫൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഞ്ജു പി. ബെന്നി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, വി.ടി.സുരേഷ്, സിറിയക്ക് കല്ലട, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, സെക്രട്ടറി എസ്. സുനിൽ, അസി. സെക്രട്ടറി കെ.ആർ. സുരേഷ് എന്നിവർ പങ്കെടുത്തു.