Menu Close

കാർഷിക പഠനപരിപാടി ‘തേൻ ഗ്രാമം പദ്ധതി’

കോട്ടയം, എലിക്കുളം ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി പഠന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിനി ജോയ് അധ്യക്ഷയായി. ഹോർട്ടി കോർപ്പ് പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേൽ പഠനപരിപാടികൾക്ക് നേതൃത്വം നൽകി. 10 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. അഞ്ചു ലക്ഷം രൂപ പ്ലാൻ ഫണ്ടും അഞ്ചു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമാണ്.