Menu Close

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം

കോട്ടയം, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 2023-24 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിർവഹിച്ചു. 4.73 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും നാലു മാസം കാലിത്തീറ്റ സബ്സിഡിയായി ലഭിക്കും.