Menu Close

സംരംഭകര്‍ ശ്രദ്ധിക്കുക. ഡി.പി.ആർ. ക്ലിനിക്കിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, യുവകർഷകർ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികൾ വിദഗ്ദ്ധരുടെ സഹായത്തോടെ സൗജന്യമായി തയ്യാറാക്കി നല്‍കുന്ന സംവിധാനമാണ് ഡി.പി.ആർ. ക്ലിനിക്കുകള്‍. ഇതിനായുള്ള അപേക്ഷകള്‍ കോട്ടയം, നാട്ടകം, കുമാരനല്ലൂർ, അയർകുന്നം, കുറിച്ചി, പനച്ചിക്കാട്, പുതുപ്പള്ളി, വിജയപുരം, കിടങ്ങൂർ, പാമ്പാടി, മീനടം, മണർകാട് കൃഷിഭവനുകളിൽ നവംബർ 24 വരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം പദ്ധതി രൂപരേഖയും സമര്‍പ്പിക്കണം. ലഭിക്കുന്ന അപേക്ഷകളിൽ തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കായിരിക്കും ഡി. പി. ആർ തയ്യാറാക്കി നൽകുക