Menu Close

മുട്ട് കാരണം കർഷകർ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം

കോട്ടയം, പെരുമ്പുഴക്കടവിലെ മുട്ട് കാരണം പായിപ്പാട് ഗ്രാമപഞ്ചായത്തിലെ നെൽകർഷകർ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുന്നു. പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരമായ പെരുമ്പുഴക്കടവ് പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചതായും ടെൻഡർ നടപടികൾക്കുളള മുന്നൊരുക്കം തുടങ്ങിയെന്നും ചങ്ങനാശേരി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജോബ് മൈക്കിൾ എം.എൽ.എ. അറിയിച്ചു.
പാടശേഖരങ്ങൾക്കുള്ള ഓപ്പറേഷണൽ സപ്പോർട്ട് ഘടകത്തിൽ ഉൾപ്പെടുത്തി പായിപ്പാട് കൃഷി ഭവന് അനുവദിച്ചിട്ടുള്ള 1.50 ലക്ഷം രൂപ ഉപയോഗിച്ച് പെരുമ്പുഴക്കടവ്, നക്ര പുതുവൽ ഭാഗങ്ങളിലെ പോളയും ചെളിയും മാറ്റി വെള്ളം ഒഴുക്കുന്നത് സുഗമമാക്കി ഈ വർഷത്തെ വിത എത്രയും പെട്ടെന്ന് നടത്തുന്നതിനും യോഗം നിർദേശിച്ചു.