Menu Close

Author: admin

നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കണം

ഇടുക്കി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സെപ്റ്റംബര്‍ 1 ന് ആരംഭിച്ച സമഗ്ര പേവിഷപ്രതിരോധകുത്തിവെയ്പ്പുയജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് പേവിഷ പ്രതിരോധകുത്തിവെപ്പ് നല്‍കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന…

പേവിഷബാധ പ്രതിരോധകുത്തിവെപ്പ് : കട്ടപ്പന നഗരസഭയില്‍ തുടക്കമായി

കട്ടപ്പന നഗരസഭയില്‍ പേവിഷബാധ പ്രതിരോധകുത്തിവെപ്പ് തീവ്രയജ്ഞക്യാമ്പ് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. വാഴവരയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി ബെന്നി അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും കട്ടപ്പന ഗവ.വെറ്ററിനറി…

ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയില്‍ മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി, സംഘടന എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള 2022-23 വര്‍ഷത്തെ ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം. 10000 രൂപയാണ്…

ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ മുഴുവന്‍ ആറു മാസത്തിനകം തീര്‍പ്പാക്കും: മന്ത്രി കെ രാജന്‍

ഭൂമിതരംമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ശക്തമായ കാമ്പെയിന്‍ നടപടികള്‍ തുടര്‍ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭൂമിതരംമാറ്റല്‍ വിഷയത്തില്‍ ഇതുവരെ ഓഫ്‌ലൈനായും ഓണ്‍ലൈനായും…

കൃഷിഭവനിൽ ഇന്റേൺഷിപ്പ് ചെയ്യാം

കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി.എച്ച്.എസ്. സി (അഗ്രി ) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ / ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ…

മുട്ടക്കോഴി വിതരണം

ആലപ്പുഴ, ചേപ്പാട് മൃഗാശുപത്രിയില്‍ 2023 സെപ്തംബര്‍ 18ന് രാവിലെ 10 മണി മുതല്‍ 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഒന്നിന് 130 രൂപ. ഫോണ്‍: 9846996538.

പാല്‍കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

ആലപ്പുഴ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പാല്‍മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ്…

പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റ് നിയമനം

ജില്ലയില്‍ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീല്‍ഡ് തലത്തില്‍ പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. വി.എച്ച്.എസ്.സി (കൃഷി അല്ലെങ്കില്‍ അനുബന്ധ വിഷയം) ആണ് യോഗ്യത. ഇരുചക്ര വാഹനം ഓടിക്കാന്‍ അറിയാവുന്നവര്‍, പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍, സമാന മേഖലയില്‍…

കൃഷിവകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

പാലക്കാട് ജില്ലയിലെ കൃഷിഭവനുകളില്‍ യുവതീയുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ (180 ദിവസം). ഫോട്ടോ പതിച്ച…

ചെറുധാന്യ ഉല്‍പ്പന്ന ബോധവത്കരണ യാത്ര; സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീമിഷന്‍ നയിക്കുന്ന സംസ്ഥാനതല ചെറുധാന്യഉല്‍പ്പന്ന-പ്രദര്‍ശന-വിപണന ബോധവത്കരണ ക്യാംപയിന്‍ സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. അയ്യങ്കാളി ഹാളിൽ ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ് ഫ്‌ളാഗ്ഓഫ് ചെയ്യും.നമത്ത് തീവനഗ എന്ന പേരില്‍ ഒക്ടോബര്‍ ആറുവരെയാണ് ക്യാംപയിന്‍.…