Menu Close

ജില്ലാതല മൃഗക്ഷേമ അവാർഡിന് അപേക്ഷിക്കാം

കോട്ടയം ജില്ലയിലെ മൃഗക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ അവാർഡിന് അപേക്ഷിക്കാം. മൃഗക്ഷേമപ്രവർത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്കാണ് പുരസ്കാരം. ചീഫ് വെറ്ററിനറി ഓഫീസർ, കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. സംഘടനങ്ങൾക്കും വ്യക്തികൾക്കും അപേക്ഷ നല്കാം. അവസാനതീയതി 2023സെപ്റ്റംബർ 21. അപേക്ഷ ഫോറം ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2564623.