Menu Close

പേവിഷ പ്രതിരോധകുത്തിവെയ്പ്പ് ക്യാമ്പ് 20 മുതല്‍ ഒക്ടോബര്‍ 9 വരെ

തൊടുപുഴ നഗരസഭയില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നഗരപരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നായ്ക്കള്‍ക്ക് മുനിസിപ്പല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് .
സെപ്റ്റംബര്‍ 20 ന് 10 മണി മുതല്‍ 1 മണി വരെ ആരവല്ലിക്കാവ് ഭാഗം, 1 മണി മുതല്‍ 4 വരെ ഹൗസിംഗ് ബോര്‍ഡ് അംഗനവാടിക്ക് സമീപം, 21 ന് 10 മണി മുതല്‍ 1 മണി വരെ എക്‌സൈസ് ഓഫീസിന് സമീപം, 23 ന് 10 മണി മുതല്‍ 1 മണി വരെ മുതലക്കോടം പഞ്ഞംകുളം പാടശേഖരത്തിന് സമീപം, 25 ന് 10 10 മണി മുതല്‍ 1 മണി വരെ കുന്നം ജംഗ്ഷന് സമീപം, 26 ന് 10 മണി മുതല്‍ 1 മണി വരെ ഹോളി ഫാമിലി നേഴ്‌സിംഗ് കോളേജിന് സമീപം, 28 ന് 10 മണി മുതല്‍ 1 മണി വരെ മൈലാടുംപാറ ഭാഗം, 29 ന് 10 മണി മുതല്‍ 1 മണി വരെ ഉറുമ്പില്‍പാലം അംഗനവാടിക്ക് സമീപം, ഒക്ടോബര്‍ 3 ന് 10 മണി മുതല്‍ 1 മണി വരെ മുതലിയാര്‍മഠം ക്ഷേത്രത്തിന് സമീപം, 4 ന് 10 മണി മുതല്‍ 1 മണി വരെ മൗര്യ ഗാര്‍ഡന്‍സ്, 5 ന് 10 മണി മുതല്‍ 1 മണി വരെ കോലാനി ചേരി കമ്മ്യുണിറ്റി ഹാളിന് സമീപം, 6 ന് 10 മണി മുതല്‍ 1 മണി വരെ കോലാനി ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപം, 7 ന് 10 മണി മുതല്‍ 1 മണി വരെ കോഴിക്കടയ്ക്ക് സമീപം പാറക്കടവ് ജങ്ക്ഷന്‍,, 9 ന് 10 മണി മുതല്‍ 1 മണി വരെ മുല്ലയ്ക്കല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ്.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചാര്‍ജ്ജ്, രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് എന്നിവയടക്കം 45 രൂപ സബ്‌സിഡി നിരക്കില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുപ്പിക്കാം. നഗരസഭയില്‍ നിന്ന് നിയമാനുസൃത ലൈസന്‍സ് എടുക്കാതെ നായ്ക്കളെ വളര്‍ത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ഇടുക്കി ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.