Menu Close

ഹൈടെക് കൃഷിയില്‍ ഓണ്‍ലൈന്‍ കോഴ്സ്

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ഹൈടെക് കൃഷി വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ 02 നകം കോഴ്സില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 25 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പതിനൊന്ന് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ സഹായത്തോടെ പഠിക്കാവുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്കുചെയ്ത് മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്ത് ഒക്ടോബര്‍ 03 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.