Menu Close

Author: സ്വന്തം ലേഖകന്‍

A1 -A2 പാല്‍ വിവാദത്തിന്റെ പിന്നാമ്പുറം എന്ത്?

ഈയിടെയായി നല്ല തര്‍ക്കം നടക്കുന്ന വിഷയമാണ് A1 പാലും A2 പാലും തമ്മിലുള്ള വ്യത്യാസം. A2 പാലിന് ഒരുപാട് ഗുണങ്ങള്‍ കൂടുതലുള്ളതായി നല്ല പ്രചാരണം നടക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ?2009 മുതലാണ് A1 -A2…

ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കട്ടോ സാറേ

വൈഗ 2023 ലെ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. ചോദ്യം: ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കൈയിലുണ്ട്. അനുവാദം തരാമോ? ഉത്തരം:ചക്കയില്‍നിന്നു മാത്രമല്ല വാഴപ്പഴം, പൈനാപ്പിൾ എന്നിവയില്‍നിന്നും വൈന്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ…

നുണകളുടെ കോട്ട പൊളിച്ച് ബ്രോയിലര്‍ ചിക്കന്‍

നുണകളുടെ സൂപ്പര്‍ഹൈവേയാണ് വാട്സാപ്. നട്ടാല്‍ കുരുക്കാത്ത നൂറുകണക്കിന് കള്ളങ്ങളാണ് അതിലൂടെ സ്ഥിരം പ്രവഹിക്കുന്നത്. അതില്‍ ഏറെ പ്രചാരം കിട്ടിയ നുണകളിലൊന്നാണ് ബ്രോയിലര്‍ക്കോഴി ഒരു ഭീകരനാണ് എന്നത്. മാരക കെമിക്കലുകളും ഹോര്‍മോണുകളും കൊടുത്താണ് ഇവയെ വളര്‍ത്തുന്നത്…

കേരളത്തിന് ഇനി പാല്‍സമൃദ്ധിയുടെ നാളുകള്‍

ഒടുവില്‍ നമുക്കുള്ള പാല്‍ നാം തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥിതി വരികയാണ്. കണക്കുകള്‍ ശരിയാണെങ്കില്‍, കാര്‍ഷികകേരളത്തിന്റെ ചിരകാലസ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നിശ്ശബ്ദമായ ഒരു ധവളവിപ്ലവം ഇവിടെ നടക്കുന്നു എന്നാണ് സമീപകാലവാര്‍ത്തകള്‍ നല്‍കുന്ന സൂചന. അടുത്തിടെ മില്‍മയുടെ റീപൊസിഷനിങ്…

ആരോഗ്യം തരുന്ന സൗന്ദര്യം: നിര്‍മ്മിക്കാം പോഷകപ്പൂന്തോട്ടം

ഓരോ തലമുറ കഴിയുന്തോറും ഭൂമി തുണ്ടുതുണ്ടായി മാറുകയാണ്. ചെറിയ ഇടത്ത് വീട് വച്ചു ജീവിക്കേണ്ടിവരുമ്പോള്‍ മുന്‍വശത്ത് അലങ്കാരപ്പൂന്തോട്ടവും പുറകുവശത്ത് അടുക്കളത്തോട്ടവും എന്ന പരമ്പരാഗരീതി പ്രായോഗികമല്ലാതാവുന്നു. ഇവിടെയാണ് മുമ്പിലുള്ള അല്പസ്ഥലം ഫലപ്രദമായി ഉപയോഗിച്ച് കണ്ണിനാനന്ദവും ശരീരത്തിന്…

മൈക്രോഗ്രീന്‍സ് പുതിയ കാലത്തിന്റെ ഭക്ഷണം

പോഷകസമൃദ്ധമായ ഇലക്കറിക്ക് പറമ്പിലേക്കുപോലും ഇറങ്ങണ്ട എന്ന സ്ഥിതിയായിരിക്കുന്നു. ഒരു പഴയ പരന്ന പാത്രം സംഘടിപ്പിച്ച് അതില്‍ കുറച്ച് പേപ്പറോ പഴന്തുണിയോ ഇട്ടാല്‍ കൃഷിഭൂമി റെ‍ഡി. കുറച്ച് മുളപ്പിച്ച വിത്തുകള്‍ പാകി ദിവസേന വെള്ളം സ്പ്രേ…

കേരളത്തിലെ പശുക്കള്‍ ഇനി സ്മാര്‍ട്ട് പശുക്കള്‍

രാജ്യത്താദ്യമായി കന്നുകാലികളില്‍ റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം (RFID) ഘടിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതി പുരോഗതിയിലേക്ക്. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പത്തനംതിട്ട ജില്ലയില്‍ വിജയകരമായി നടപ്പാക്കിവരുന്നു. കേരള…

ഉണക്കിയാല്‍ മതി, കൃഷി പച്ച പിടിക്കും. ഇനി ഉണക്കിയ പഴം- പച്ചക്കറികളുടെ കാലം

കര്‍ഷകരുടെ എല്ലാക്കാലത്തെയും കണ്ണീരായിരുന്നു വിളവെടുത്ത് ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉണങ്ങിപ്പോകുന്നത്. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ വില്പന നടന്നില്ലെങ്കില്‍ അവ പിന്നെ വളമാക്കാനേ കഴിയുമായിരുന്നുള്ളൂ. അതേസമയം, ഇപ്പോള്‍ ഉണക്കിസൂക്ഷിച്ച പഴങ്ങളും പച്ചക്കറികളും മറ്റു വിളകളും വിപണിയില്‍…

വയലുകള്‍ക്കു മുകളില്‍ യന്ത്രത്തുമ്പികള്‍ പറന്നുതുടങ്ങി

ആളില്ലാവിമാനങ്ങളായ ഡ്രോണുകള്‍ കേരളത്തിന്റെ ആകാശത്ത് സ്ഥിരം കാഴ്ചയായിട്ട് വളരെ കുറച്ചുനാളേ ആയിട്ടുള്ളൂ. ആദ്യം സിനിമാഷൂട്ടിങ്ങിനായിരുന്നു പ്രത്യക്ഷപ്പെട്ടത്. പിന്നെ ഷോര്‍ട്ട് ഫിലിമുകള്‍ക്കു പോലും ഒഴിവാക്കാനാവാത്തതായി. കല്യാണവീടുകളിലും സമ്മേളനസ്ഥലങ്ങളിലും കറങ്ങിനടക്കാന്‍ തുടങ്ങി. പോലീസ് പോലും പെറ്റിക്കേസ് പിടിക്കാന്‍…

ഇപ്പോള്‍ മണ്ണിനെ അറിയാന്‍ മൊബൈല്‍ നോക്കിയാല്‍ മതി

മണ്ണ് പരിശോധനയ്ക്ക് ഇപ്പോള്‍ കൃഷിഭവനും ലാബും കയറിയിറങ്ങേണ്ട കാര്യമില്ല. ഒരു മൊബൈലുമായി നേരേ പറമ്പിലേക്ക് ഇറങ്ങിയാല്‍മതി. മണ്ണ് പര്യവേഷണകേന്ദ്രവും കേരള സംസ്ഥാന കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന ആപ് മൊബൈലില്‍ ഇന്‍സ്റ്റാള്‍…