Menu Close

Author: സ്വന്തം ലേഖകന്‍

ജൈവ കീടനാശിനികള്‍, ജൈവവളം ഇവ വില്പനയ്ക്ക്

കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍: 0487 2438674

കൃഷിശ്രീ അംഗങ്ങള്‍ക്കുള്ള കാര്‍ഷിക യന്ത്രപരിശീലനപരിപാടി ആരംഭിച്ചു

കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കാസര്‍കോട്, കാറഡുക്ക ബ്ലോക്കുതല കൃഷിശ്രീ സെന്ററിലെ അംഗങ്ങള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടി കാസര്‍കോട് എ.ടി.എം.എ ഹാളില്‍ ആരംഭിച്ചു. അംഗങ്ങളെ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. യന്ത്രങ്ങളുടെ ഉപയോഗ…

പച്ചക്കറിസമൃദ്ധിക്ക് അനായാസരീതിയുമായി ശ്രീകണ്ഠാപുരം നഗരസഭ

ശ്രീകണ്ഠാപുരം നഗരസഭ പച്ചക്കറിത്തൈകൾ ചട്ടിയിൽ നട്ട് വളവുമിട്ട് വീട്ടിലെത്തിക്കും. വീട്ടുകാർ എവിടെയെങ്കിലും ഒരു ചെറിയ സ്ഥലം കണ്ടെത്തി പരിപാലിച്ചാൽ മാത്രം മതി. പച്ചക്കറിക്കൃഷി ചെയ്യാൻ സ്ഥലവും സമയവും ഇല്ലാത്തവർക്ക് വേണ്ടി അർബൻ പച്ചക്കറി കൃഷിയുമായി…

🌾 വയനാടൻ മഞ്ഞളിന് പുതുജീവന്‍

ആറളം പുനരധിവാസമേഖലയിലെ താമസക്കാര്‍ പുതിയൊരു ദൗത്യത്തിലാണ്. ലോകവിപണിയിൽ ഏറെ ആവശ്യക്കാരുള്ള കേരളത്തിന്റെ സ്വന്തം വയനാടൻ മഞ്ഞളിന് പുതുജീവനേകുകയാണ് അവര്‍. നബാർഡിന്റെ സഹായത്തോടെ സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി ആർ ഡി) നടപ്പിലാക്കിവരുന്ന…

🌾 വനിതകൾക്ക് ട്രാക്ടർപരിശീലനം ലഭിച്ചു

പന്തലായനി ബ്ലോക്കിലെ വനിതകൾക്ക് ട്രാക്ടർപരിശീലനം നൽകി. മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന കോഴിക്കോട് നോർത്ത് ഫെഡറേഷനും കിലയും സംയുക്തമായാണ് പരിശീലനം നൽകിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്…

🐂 മള്‍ബറികൃഷിക്കും പട്ടുനൂല്‍പുഴുവളര്‍ത്തലിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പാക്കി വരുന്ന മള്‍ബറികൃഷി, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ പദ്ധതിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരേക്കര്‍ തനിവിളയായി മള്‍ബറി കൃഷി നടത്തുന്ന കര്‍ഷകന് വിവിധ…

🌾 സംയോജിത മത്സ്യവിഭവപരിപാലനം പദ്ധതിക്ക് തുടക്കം

വള്ളിക്കുന്നിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന സംയോജിത ഉൾനാടൻ മത്സ്യവിഭവ പരിപാലനപദ്ധതിക്ക് തുടക്കമായി. കാലാവസ്ഥാവ്യതിയാനം, മലിനീകരണം, അശാസ്ത്രീയമായ മത്സ്യബന്ധനം തുടങ്ങിയവമൂലം ജലാശയങ്ങളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനു പരിഹാരമായി പുഴയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഫിഷറീസ്…

🐂 നെല്ലി, സീതപ്പഴം തൈകള്‍ സൗജന്യമായി നല്‍കുന്നു

പിരായിരി കൃഷിഭവനില്‍ ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിപ്രകാരം നെല്ലി, സീതപ്പഴം തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ ആഗസ്റ്റ് 17 ന് കൃഷിഭവനില്‍ നേരിട്ടെത്തണം. ഫോണ്‍: 9383471561, 0491 2509030.

🌾 രാമച്ചക്കൃഷിക്ക് എല്ലാ സഹായവും

ചാവക്കാട് മേഖലയിലെ രാമച്ചക്കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും കൃഷിവകുപ്പിന്റെ ഘടകപദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പുമന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നയൂര്‍ക്കുളം രാമച്ചക്കൃഷി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്…

🌹അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ / ആടുവളര്‍ത്തല്‍ പരിശീലനം

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22 ന്അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍, 24 ന് ആട് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍പരിശീലനം. പരിശീലന സമയം രാവിലെ 10 മണി മുതല്‍ 5 മണി…