Menu Close

കന്നുകാലി കര്‍ഷകരുടെ ശ്രദ്ധയക്ക്

കുളമ്പുരോഗത്തിനെതിരെ ജാഗ്രത വേണം
സംസ്ഥാനത്ത് ഇതുവരെ 12 ജില്ലകളില്‍ കുളമ്പുരോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ആകെ 1136 കന്നുകാലികളില്‍ രോഗബാധ ഉണ്ടായി. ഇതില്‍ 14 ഉരുക്കള്‍ മരണപ്പെട്ടു. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി 5895 കന്നുകാലികള്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കി കഴിഞ്ഞു. രോഗബാധയുടെ പ്രഭവകേന്ദ്രത്തിന്റെ 5 കി.മി. ചുറ്റളവില്‍ നിന്ന് ഉള്ളിലേക്ക് 1 കി.മീ. വരെയുള്ള കന്നുകാലികള്‍ക്കാണ് പ്രതിരോധ വാക്സിനേഷന്‍ നല്‍കി വരുന്നത്.